Select Your Language

Notifications

webdunia
webdunia
webdunia
webdunia

മസ്തിഷ്‌ക മരണം സംഭവിച്ച കുഞ്ഞ് രണ്ട് കുട്ടികളുടെ രക്ഷകനായി: 16 മാസം പ്രായമുള്ള മകന്റെ അവയവങ്ങള്‍ ദാനം ചെയ്ത് പിതാവ്

Brain Death Baby

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 4 മാര്‍ച്ച് 2025 (18:23 IST)
ഭുവനേശ്വറിലെ എയിംസില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 16 മാസം പ്രായമുള്ള മകന്റെ അവയവങ്ങള്‍ ദാനം ചെയ്തുകൊണ്ട് പിതാവ് മാതൃകയായി. 18 ദിവസത്തോളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിക്ക് ശനിയാഴ്ച മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് ഞായറാഴ്ചയാണ് കരളും വൃക്കകളും പുറത്തെടുത്ത് രോഗികളിലേക്ക് മാറ്റിവച്ചത്. 
 
കുട്ടിയുടെ കരള്‍ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസിലേക്ക് (ഐഎല്‍ബിഎസ്) കൊണ്ടുപോയി, അവിടെ നിന്ന് ഒരു കുട്ടിയിലേക്ക് മാറ്റിവച്ചു. എയിംസ് ഭുവനേശ്വറിലെ ഒരു കൗമാരക്കാരനായ  രോഗിക്കാണ് വൃക്കകള്‍ നല്‍കിയത്. എയിംസ് ഭുവനേശ്വരിലെ ഹോസ്റ്റല്‍ വാര്‍ഡനാണ് കുട്ടിയുടെ പിതാവ്. 
 
കഴിഞ്ഞ മാസം 12-ാം തിയതി മാതാവിനോടൊപ്പം പൂജ ചെയ്തു കൊണ്ടിരുന്നപ്പോള്‍ പെട്ടന്ന് കുട്ടി നിര്‍ത്താതെ കരയുകയും ബോധരഹിതനാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. കുട്ടിക്ക് ജന്മനാ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പിതാവ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയലന്‍സിന്റെ പേരില്‍ സിനിമയെ കുറ്റപ്പെടുത്തുന്നത് പരാജയപ്പെട്ട സിസ്റ്റത്തിന്റെ ജാമ്യമെടുക്കല്‍: ഫെഫ്ക