Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്യന്‍ ഖാന്റെ അറസ്റ്റില്‍ വിമര്‍ശനം: പിഡിപി നേതാവ് മെഹബൂബ മുഫ്തിക്കെതിരെ കേസ്

Mehbooba Mufti

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 13 ഒക്‌ടോബര്‍ 2021 (15:33 IST)
ആര്യന്‍ ഖാന്റെ അറസ്റ്റില്‍ വിമര്‍ശനം നടത്തിയ പിഡിപി നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിക്കെതിരെ കേസ്. ഡല്‍ഹിയിലെ ഒരു അഭിഭാഷകനാണ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റുചെയ്തതില്‍ അന്വേഷണ ഏജന്‍സിക്കെതിരെ ട്വിറ്ററിലൂടെയാണ് ഇവര്‍ വിമര്‍ശനം നടത്തിയത്. 
 
നാലുകര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ കേന്ദ്ര മന്ത്രിയുടെ മകനെ അറസ്റ്റുചെയ്യാതെ 23കാരനായ യുവാവിനെ അറസ്റ്റു ചെയ്തിരിക്കുകയായണ്. ഇതിനുകാരണം അദ്ദേഹത്തിന്റെ സര്‍ നെയിം ഖാന്‍ എന്നായതുകൊണ്ടാണ്. ബിജെപി മുസ്ലീമുകളെ ലക്ഷ്യ വയ്ക്കുകയാണെന്നും ആരോപിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ-റെയിൽ പദ്ധതി: സ്ഥലമേറ്റെടുപ്പിന് ഗ്രാമപ്രദേശങ്ങളിൽ നാലിരട്ടിവരെ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി