Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയുടെ അഭിമാന പദ്ധതി ചാന്ദ്രയാൻ-2 ജനുവരിയിൽ കുതിച്ചുയരും

ഇന്ത്യയുടെ അഭിമാന പദ്ധതി ചാന്ദ്രയാൻ-2  ജനുവരിയിൽ കുതിച്ചുയരും
, വ്യാഴം, 30 ഓഗസ്റ്റ് 2018 (16:04 IST)
ഹൈദെരബാദ്: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൌത്യം ചാന്ദ്രയാൻ-2 ജനുവരിയോടെ ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കുമെന്ന് ഐ എസ് ആർ ഒ. ഇന്ത്യയുടെ ജി എസ് എൽ വി മാർക്ക് 3 റോക്കറ്റ് ഉപയോഗിച്ചാവും ചാന്ദ്രയാൻ 2വിന്റെ വിക്ഷേപണത്തിനായി ഉപയോഗിക്കുക.   
 
ജനുവരി 3ന് ആരംഭിച്ച് ഫെബ്രുവരി 16ന് അവസാനിക്കുന്ന തരത്തിലായിരിക്കും ചാന്ദ്രയാൻ 2 മിഷൻ എന്ന് ഐ എസ് ആർ ഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി. ചാന്ദ്രയാൻ-2 ദൌത്യത്തിന്റെ നിർമ്മാണവും നിയന്ത്രണവും പൂർണമായും ഐ എസ് ആർ ഒക്ക് കീഴിലാണ്.
 
ചാന്ദ്രയാൻ-1ൽ നിന്നും വ്യത്യസ്തമായ ലാൻ‌ഡിങ് ആയതിനാൽ    
ഐ എസ് ആർ ഒയുടെ ഏറ്റവും പ്രയാസകരമായ ഒരു മിഷൻ കൂടിയായിരിക്കും ചാന്ദ്രയാൻ-2 എന്നും ഐ എസ് ആർ ഒ ചെയർമാൻ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട് എഴുതി നല്‍കിയില്ല; സ്വത്ത് തര്‍ക്കത്തിനിടെ മകന്‍ അച്ഛന്റെ കണ്ണ് ചൂഴ്ന്നെടുത്തു