Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

ഗവര്‍ണര്‍ ആര്‍എന്‍ രവിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സ്റ്റാലിന്റെ നീക്കം.

Chief Minister MK Stalin

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 15 ഏപ്രില്‍ 2025 (12:52 IST)
തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സംസ്ഥാനത്തിന്റെ സ്വയം ഭരണ അവകാശത്തിനുള്ള വ്യവസ്ഥകളും നിര്‍ദ്ദേശങ്ങളും ശുപാര്‍ശ ചെയ്യാന്‍ സുപ്രീംകോടതി മുന്‍ജീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ അധ്യക്ഷതയില്‍ ഉന്നതതല കമ്മിറ്റി നിയോഗിച്ചു. 
 
ഗവര്‍ണര്‍ ആര്‍എന്‍ രവിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സ്റ്റാലിന്റെ നീക്കം. ഇത് സംബന്ധിച്ച പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു.1974ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാനിധി സ്വയം ഭരണാധികാരം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചിരുന്നു. 
 
സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കവരുന്നതിനെതിരായ പോരാട്ടം ശക്തമാക്കുമെന്നും ഇതിനായി ഉന്നതല സമിതി രൂപീകരിക്കുമെന്നും സമിതി 2026 ജനുവരിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്