Publish Date: Sat, 04 May 2019 (17:01 IST)
Updated Date: Sat, 04 May 2019 (17:02 IST)
വിശപ്പ് സഹിക്കാന്‍ കഴിയാതെ മണ്ണുവാരി തിന്ന രണ്ട് വയസുകാരിക്ക് ദാരുണ മരണം. കഴിഞ്ഞ ഞായറാഴ്ച ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ ആണ് സംഭവം. വെണ്ണല എന്ന കുട്ടിയാണ് മരിച്ചത്. പട്ടിണിയും പോഷകാഹാരക്കുറവുമാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചത്.
അമ്മായി നാഗമണിക്കും അവരുടെ ഭര്‍ത്താവ് മഹേഷിനും ഒപ്പമാണ് വെണ്ണല താമസിച്ചിരുന്നത്. നാഗമണിയുടെയും മഹേഷിന്റെയും മകനായിരുന്ന ബാബു ആറ് മാസം മുമ്പ് പോഷകാഹാര കുറവ് മൂലം മരിച്ചിരുന്നു. മൂന്ന് വയസായിരുന്നു ഇവരുടെ മകന്‍ ബാബു മരിക്കുമ്പോള്‍ ഉള്ള പ്രായം.
കുട്ടി വിശപ്പ് മൂലം മണ്ണ് തിന്നുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു എന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. രക്ഷിതാക്കളുടെ ശ്രദ്ധയില്ലായ്മയാണ് കുട്ടിയുടെ മരണത്തിനും ദാരിദ്ര്യത്തിനും കാരണം എന്നാണ് പൊലീസ് പറയുന്നത്. ദമ്പതികൾ മദ്യത്തിനു അടിമകളായിരുന്നുവെന്നും കുട്ടികൾക്ക് ഒന്നും നൽകില്ലായിരുന്നുവെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.