Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ്19: ലോക്ക്ഡൗണിനെ പലരും കാര്യമായെടുക്കുന്നില്ല, ദയവായി സ്വയം സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രി

കൊവിഡ്19: ലോക്ക്ഡൗണിനെ പലരും കാര്യമായെടുക്കുന്നില്ല, ദയവായി സ്വയം സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രി

അഭിറാം മനോഹർ

, തിങ്കള്‍, 23 മാര്‍ച്ച് 2020 (11:40 IST)
കൊറോണ വ്യാപനം തടയുന്നതിനുള്ള സർക്കാരിന്റെ നിർദേശങ്ങൾ അവഗണിക്കുന്നവർകെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് ജാഗ്രതയുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ എല്ലവരും ഗൗരവകരമായി എടുക്കണമെന്നും ദയവായി ആളുകൾ സ്വയം സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
 
 
കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ 75ലധികം ജില്ലകളെ അടച്ചിടാൻ ഇന്നലെ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി ലോക്ക്ഡൗൺ ഗൗരവകരമായി തന്നെ എടുക്കണമെന്ന് അഭ്യർത്ഥനയുമായി രംഗത്തെത്തിയത്. പല ആളുകളും ഇപ്പോളും അക്ക്ചുപൂട്ടലിനെ ഗൗരവകരമായി എടുക്കുന്നില്ല,ദയവായി സ്വയം സംരക്ഷികുക,നിങ്ങളുടെ കുടുംബത്തെ രക്ഷിക്കുക.നിർദേശങ്ങൾ ഗൗരവകരമായി പാലിക്കുക.നിയമങ്ങളും നിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകളോടും ഞാൻ അഭ്യർത്ഥിക്കുന്നു. മോദി ട്വീറ്റ് ചെയ്‌തു.
 
നിലവിൽ രോഗം സ്ഥിരീകരിച്ച  രാജ്യത്തെ എൺപതോളം ജില്ലകളാണ് ലോക്ക്ഡൗൺ ചെയ്‌തി‌ട്ടുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോടും കാസർകോടും നിരോധനാജ്ഞ, കൂടുതൽ ജില്ലകൾ അടച്ചിടുന്ന കാര്യത്തിൽ ഇന്ന് തീരുമാനം