കൊവിഡ് രണ്ടാം തരംഗം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ ദില്ലിയിലെയും ഉത്തർപ്രദേശിലെയും ലോക്ക്‌ഡൗൺ നീട്ടി. ഇരു സംസ്ഥാനങ്ങളിൽ മെയ് 17 വരെ നിയന്ത്രണങ്ങൾ തുടരും. അതേസമയം നാളെ മുതൽ തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ആരംഭിക്കും.
ഇതേ തുടർന്ന് കേരള തമിഴ്നാട് അിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി. കേരളത്തിലേക്ക് ഉള്‍പ്പടെയുള്ള ട്രെയിന്‍ സര്‍വ്വീസുകൾ റദ്ദാക്കി. സിനിമാ സീരിയൽ ഷൂട്ടിങ്ങിനുൾപ്പടെ വിലക്കുണ്ട്. നിലവിൽ രാജ്യത്ത് തിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചിടലിലാണ്. കേരളത്തിന് പുറമേ ദില്ലി, ഹരിയാന, ബിഹാർ, യുപി, ഒഡീഷ,രാജസ്ഥാൻ, കർണാടക, ഝാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ നേരത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.