Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ കര്‍ണാടക ഗ്രാമം 200 വര്‍ഷമായി ദീപാവലി ആഘോഷിക്കാത്തത് എന്തുകൊണ്ടെന്നെറിയാമോ?

കര്‍ണാടകയിലെ ദാവണഗരെ താലൂക്കിലെ ലോകിക്കരെ ഗ്രാമം അസാധാരണമാംവിധം നിശബ്ദമാണ്.

Diwali, Deepavali, Deepavali Wishes Malayalam, Diwali Wishes Malayalam, Diwali Wishes in Malayalam, ദീപാവലി ആശംസകള്‍, ദീപാവലി ആശംസകള്‍ മലയാളത്തില്‍, ദീപാവലി ആശംസകള്‍

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 22 ഒക്‌ടോബര്‍ 2025 (18:55 IST)
ദീപാവലി സമയത്ത് രാജ്യം മുഴുവന്‍ ആഘോഷങ്ങളില്‍ മുഴുകുമ്പോള്‍, കര്‍ണാടകയിലെ ദാവണഗരെ താലൂക്കിലെ ലോകിക്കരെ ഗ്രാമം അസാധാരണമാംവിധം നിശബ്ദമാണ്. ആറ് മുതല്‍ ഏഴ് തലമുറകളായി ഇവിടെയുള്ള മിക്ക കുടുംബങ്ങളും ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. സാധാരണയായി മറ്റിടങ്ങളില്‍ വിളക്കുകളും വെടിക്കെട്ടുകളും കൊണ്ട് ജ്വലിക്കുന്ന തെരുവുകള്‍ ആണെങ്കില്‍ ലോകിക്കരെയിലെ തെരുവുകള്‍ ശാന്തമായി തുടരുന്നു. ഓര്‍മ്മയിലും നഷ്ടത്തിലും സാംസ്‌കാരിക തുടര്‍ച്ചയിലും വേരൂന്നിയ ഒരു പാരമ്പര്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
 
പട്ടികജാതി മാഡിക സമൂഹം, പട്ടികവര്‍ഗ വാല്‍മീകി നായക സമൂഹം, പിന്നാക്ക വിഭാഗം കുറുബ സമൂഹം എന്നിവയില്‍പ്പെട്ട മിക്ക കുടുംബങ്ങള്‍ക്കും ദീപാവലി സന്തോഷത്തിന്റെ ഉത്സവമല്ല, മറിച്ച് ഗൗരവമേറിയ ഓര്‍മ്മകളുടെ ഒരു കാലഘട്ടമാണ്. ഗ്രാമത്തിലെ ഏകദേശം 70% കുടുംബങ്ങളും തങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്തുന്ന ഒരു ചരിത്രത്തെ ആദരിച്ചുകൊണ്ട് നിശബ്ദമായി ഈ ദിവസം ആചരിക്കുന്നു.
 
ഈ അസാധാരണ വിട്ടുനില്‍ക്കലിന് കാരണമെന്തെന്നാല്‍  ഏകദേശം രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഒരു ദാരുണമായ സംഭവമാണ്. ദീപാവലി ഉത്സവത്തിന് ആവശ്യമായ സാധനങ്ങള്‍ ശേഖരിക്കാന്‍ ഗ്രാമത്തിലെ യുവാക്കള്‍ ഒരിക്കല്‍ അടുത്തുള്ള കാട്ടിലേക്ക് പോയി. എന്നാല്‍ അവര്‍  തിരിച്ചെത്തിയില്ല. വ്യാപകമായ തിരച്ചില്‍ നടത്തിയിട്ടും കാണാതായ പുരുഷന്മാരെക്കുറിച്ച് ഗ്രാമവാസികള്‍ക്ക് ഒരു സൂചനയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനുശേഷം ഗ്രാമത്തില്‍ ദീപാവലി ഉത്സവം നിര്‍ത്തിവച്ചു. ആഘോഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് അശുഭകരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നതായും റിപ്പോര്‍ട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയ്ക്ക് പിന്നാലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും സ്വര്‍ണ്ണ മോഷണം വിവാദം, കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി