Diwali Wishes in Malayalam: ദീപാവലി ആശംസകള്‍ മലയാളത്തില്‍
ന്ത്യയില്‍ വലിയ ആഘോഷമായി കൊണ്ടാടുന്ന ഉത്സവമാണ് ദീപാവലി
Diwali Wishes in Malayalam
Diwali Wishes in Malayalam: ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഇത്തവണ ഒക്ടോബര്‍ 20 നാണ് ദീപാവലി ആഘോഷിക്കുന്നത്. ഇന്ത്യയില്‍ വലിയ ആഘോഷമായി കൊണ്ടാടുന്ന ഉത്സവമാണ് ദീപാവലി. വീടുകളില്‍ ദീപം തെളിയിച്ചാണ് ഈ ദിവസം ആഘോഷിക്കുക. പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ ദീപാവലി ആശംസകള്‍ നേരാം
1. അന്ധകാരത്തില്‍ നിന്നും ദുഷ്ട ശക്തികളില്‍ നിന്നും മുക്തരാകാന്‍ ഈ നല്ല ദിവസത്തില്‍ സാധിക്കട്ടെ. ഏവര്‍ക്കും ദീപാവലി ആശംസകള്‍
2. ദീപങ്ങളുടെ ഉത്സവം നിങ്ങളുടെ മനസ്സിലും പ്രകാശം നിറക്കട്ടെ, ഏവര്‍ക്കും ദീപാവലി ആശംസകള്‍
3. നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഈ നല്ല ദിവസത്തിന്റെ എല്ലാ ആശംസകളും നേരുന്നു. ഈ നല്ല ദിവസം നിങ്ങളുടെ ജീവിതത്തില്‍ പ്രകാശം നിറക്കട്ടെ. ദീപാവലി ആശംസകള്‍
4. എന്നും ആരോഗ്യത്തോടെ ഇരിക്കാന്‍ സാധിക്കട്ടെ. ഈ ദീപാവലി ദിവസം പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കാം.
5. നിങ്ങളുടെ ജീവിതത്തില്‍ എന്നും സന്തോഷവും സമാധാനവും നിറയട്ടെ. ഏവര്‍ക്കും ദീപാവലി ആശംസകള്‍.
6. ചുറ്റുമുള്ളവര്‍ക്ക് വെളിച്ചമാകാന്‍ നിങ്ങളുടെ ജീവിതത്തിനു സാധിക്കട്ടെ. ഏവര്‍ക്കും ദീപാവലി ആശംസകള്‍
7. ഐശ്വര്യവും സമാധാനവും നിങ്ങളുടെ ജീവിതത്തില്‍ നിറയട്ടെ. ഏവര്‍ക്കും ദീപാവലി ആശംസകള്‍
8. നിത്യവെളിച്ചം നിങ്ങളെ നീതിയുടെ പാതയില്‍ നയിക്കട്ടെ. ഏവര്‍ക്കും ദീപാവലി ആശംസകള്‍.