പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ വാതില്‍ ഇളകി വീടിന്റെ ടെറസില്‍ വീണു; തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
						
		
						
				
പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ വാതില്‍ ഇളകി വീടിന്റെ ടെറസില്‍ വീണു; തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
			
		          
	  
	
		
										
								
																	തെലുങ്കാനയിൽ പാർപ്പിട മേഖലയിലേക്ക് ചെറുവിമാനത്തിന്റെ വാതിൽ ഇളകി വീണു. സെക്കന്തരാബാദിലെ ലാലഗുഡ മേഖലയിലെ വീടിന്റെ ടെറസിലേക്കാണ് പരിശീലന പറക്കലിനിടെ വിമാനത്തിന്റെ വാതിൽ വന്നുപതിച്ചത്.
									
			
			 
 			
 
 			
			                     
							
							
			        							
								
																	ടെറസിൽ പെയിന്റിംഗ് ജോലി ചെയ്തിരുന്നയാൾ സംഭവത്തിന് തൊട്ടു മുമ്പ് താഴെ നിലയിലേക്ക് പോയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വിമാനങ്ങൾ സ്ഥിരമായി പരിശീലനപ്പറക്കൽ നടത്തുന്ന സ്ഥലമാണിത്.
									
										
								
																	സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു.
തെലുങ്കാന സ്റ്റേറ്റ് ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനത്തിന്റെ വാതിലാണ് ഇളകി വീണത്. 2,500 അടി ഉയരത്തിൽ പറക്കുകയായിരുന്നു വിമാനം. വിമാനത്തിൽ പൈലറ്റും ട്രെയിനിയുമാണ് ഉണ്ടായിരുന്നത്.