മദ്യ ദുരന്ത ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2016 മുതല്‍ സംസ്ഥാനത്ത് മദ്യനിരോധനം നിലവിലുള്ളതാണെന്നും മദ്യം കഴിച്ചാല്‍ മരിക്കുമെന്നും ആളുകള്‍ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സരണ്‍ ജില്ലയില്‍ വ്യാജ മദ്യ ദുരന്തത്തില്‍ 30 പേരാണ് മരിച്ചത്.
സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തുകയാണ്. മദ്യനിരോധനം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അശ്രദ്ധ കാണിച്ചു എന്നാണ് ബിജെപിയുടെ ആരോപണം.