യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി
ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ നിന്നുള്ള രോഹിണിയാണ് ആത്മഹത്യ ചെയ്തത്.
യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് 38 വയസ്സുള്ള ഒരു വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ നിന്നുള്ള രോഹിണിയാണ് ആത്മഹത്യ ചെയ്തത്. ഹൈദരാബാദിലെ തന്റെ ഫ്‌ലാറ്റില്‍ വെച്ചാണ് അവര്‍ ആത്മഹത്യ ചെയ്തത്. ഡോക്ടറെ വിളിച്ചിട്ട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് അവരുടെ വീട്ടുജോലിക്കാരി രോഹിണിയുടെ കുടുംബത്തെ വിവരമറിയിച്ചു.
വാതില്‍ ബലമായി തുറന്നപ്പോഴാണ് അവര്‍ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. അവര്‍ അമിതമായി ഉറക്കഗുളിക കഴിച്ചിരിക്കാം അല്ലെങ്കില്‍ മരുന്ന് കുത്തിവച്ചിരിക്കാം എന്ന് പോലീസ് പറഞ്ഞു. ഫ്‌ലാറ്റില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് താന്‍ വിഷാദത്തിലാണെന്ന് അവര്‍ പറഞ്ഞു.
ജോലിക്കായി യുഎസിലേക്ക് പോകാന്‍ ആഗ്രഹിച്ചുവെന്നും വിസ നിരസിച്ചതിനെത്തുടര്‍ന്ന് മകള്‍ വിഷാദത്തിലായിരുന്നുവെന്നും അമ്മ ലക്ഷ്മി പറഞ്ഞു. അവര്‍ പദ്മ റാവു നഗറിലാണ് താമസിച്ചിരുന്നത്. അമേരിക്കയില്‍ ഇന്റേണല്‍ മെഡിസിനില്‍ സ്‌പെഷ്യലൈസ് ചെയ്യാനാണ് അവര്‍ ആഗ്രഹിച്ചത്.