ബ്രസീലില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും 36 പേര്‍ക്ക് ദാരുണാന്ത്യം. സാവോ സെബാസ്റ്റിയോ, ബെര്‍ട്ടിയോഗ, ഗുവാരുജ, ഉബാടുബ മേഖലകളിലാണ് പ്രളയം കനത്ത നാശനഷ്ടം വിതച്ചത്. വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും നിരവധി വീടുകള്‍ തകര്‍ന്നു. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	കൂടാതെ ഒട്ടേറെ പേര്‍ ഒഴുക്കില്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കും. കാലാവസ്ഥ പ്രതികൂലമായതിനാല്‍ പ്രളയബാധിതമേഖലകളിലെ ബ്രസീലിയന്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ മാറ്റി.