Select Your Language

Notifications

webdunia
webdunia
webdunia
webdunia

Maldives: പ്രധാനമന്ത്രി മന്ത്രി മോദിക്ക് മുഹമ്മദ് ഫൈസലിന്റെയും പിന്തുണ, ലക്ഷദ്വീപിലെ ടൂറിസത്തെക്കുറിച്ച് മോദി പറഞ്ഞതില്‍ മാലിദ്വീപ് മന്ത്രിമാര്‍ പ്രതികരിക്കേണ്ടതില്ലെന്ന് എംപി

MODI

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 9 ജനുവരി 2024 (09:56 IST)
MODI
പ്രധാനമന്ത്രി മന്ത്രി മോദിക്ക് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെയും പിന്തുണ ലക്ഷദ്വീപിലെ ടൂറിസത്തെക്കുറിച്ച് മോദി പറഞ്ഞതില്‍ മാലിദ്വീപ് മന്ത്രിമാര്‍ പ്രതികരിക്കേണ്ടതില്ലെന്ന് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ടൂറിസം രംഗത്ത് ഇതുവരെ സ്പര്‍ശിക്കാത്ത ഒരിടമാണ് ലക്ഷദ്വീപ്. മോദി ഇവിടെ വന്നു. ഒരു ദിവസം താമസിച്ച ശേഷം ചില കാര്യങ്ങള്‍ പറഞ്ഞു. ലക്ഷദ്വീപ് നിവാസികള്‍ കേള്‍ക്കാന്‍ കൊതിച്ച കാര്യമാണ് മോദി പറഞ്ഞതെന്ന് മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
ഒരു ദിവസത്തെ താമസത്തിനിടയില്‍ ലക്ഷ്ദ്വീപിന്റെ സൗന്ദര്യത്തെയും കടലിനടിയിലെ സൗന്ദര്യവും വാഴ്ത്തിയ മോദി ലക്ഷ്ദ്വീപ് സന്ദര്‍ശിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് ടൂറിസവരുമാനത്തെ മുഖ്യമായി ആശ്രയിക്കുന്ന മാലിദ്വീപിലെ ബിസിനസുകാരെയും മന്ത്രിമാരെയും പ്രകോപിപ്പിച്ചത്. ലക്ഷദ്വീപിനും മാലിദ്വീപിനും ഉള്ള ഏക ആകര്‍ഷണം കടലും കടലിനടിയിലെ കാഴ്ചകളും മാത്രമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India Vs Maldives: മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തില്‍ അങ്കലാപ്പിലായി മാലിദ്വീപ്; ഇന്ത്യക്കെതിരെ തിരിയുന്നതിന്റെ തിരിച്ചടിയെന്ന് വിമര്‍ശനം