അഗ്‌നിവീര്‍ ഒഴിവുകള്‍ വര്‍ഷം ഒരു ലക്ഷമായി ഉയര്‍ത്താനൊരുങ്ങി കരസേന. ഏകദേശം 1.8 ലക്ഷം സൈനികരുടെ കുറവ് പരിഹരിക്കുന്നതിനായി നിലവിലുള്ള ഓരോ വര്‍ഷവും ഉള്ള 45000-50,000 ഒഴിവുകള്‍ ഒരു ലക്ഷത്തിലധികമാക്കാനാണ് കരസേന ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
2020,21 വര്‍ഷങ്ങളില്‍ കൊവിഡ് കാരണം കരസേനയില്‍ സൈനിക റിക്രൂട്ട്‌മെന്റുകള്‍ നടന്നിരുന്നില്ല. ഈ കാലയളവില്‍ 60,000- 65,000 സൈനികര്‍ സേനയില്‍ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു. 2022 ജൂണ്‍ 14നാണ് അഗ്‌നിപഥ് പദ്ധതി ആരംഭിച്ചത്. ആ വര്‍ഷം കര, നാവിക,വ്യോമ സേനകളിലായി 46,000 ഒഴിവുകളാണ് അനുവദിച്ചത്. ഇതില്‍ 40,000 ഒഴിവുകള്‍ കരസേനയിലേക്കായിരുന്നു.
4 വര്‍ഷത്തിനുള്ളില്‍ കരസേനയിലെ അഗ്‌നിവീര്‍മാരുടെ എണ്ണം ഘട്ടം ഘട്ടമായി 1.75 ലക്ഷം വരെ വര്‍ധിപ്പിക്കാനായിരുന്നു തീരുമാനം. ഓരോ വര്‍ഷവും 60,000- 65,000 സൈനികര്‍ വിരമിക്കുകയും 40,000- 45,000 പേരെ മാത്രം റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലവില്‍ സേനയില്‍ 1.8 ലക്ഷം സൈനികരുടെ കുറവാണുള്ളത്.ഈ സാഹചര്യത്തിലാണ് റിക്രൂട്ട്‌മെന്റിനായി വര്‍ഷം തോറും ഒരു ലക്ഷം അധിക ഒഴിവുകള്‍ പ്രഖ്യാപിക്കാന്‍ കരസേന ആലോചിക്കുന്നത്.