സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്‍ഡിഗോ ഓഹരികള്‍ക്ക് ഇന്നും വിപണിയില്‍ കൂട്ടത്തകര്‍ച്ച. തിങ്കളാഴ്ച വ്യാപാരത്തില്‍ മാത്രം ഓഹരി വിലയില്‍ 10 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ആറ് ദിവസം കൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായത് 37,000 കോടി രൂപയായിരുന്നു.
ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതും സര്‍വീസുകള്‍ ഇനിയും വൈകുന്നത് തുടരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വ്യവസ്ഥകള്‍ പ്രകാരം ഡ്യൂട്ടി സമയം പരിഷ്‌കരിച്ചപ്പോള്‍ ജീവനക്കാരെ ക്രമീകരിക്കുന്നതില്‍ വന്ന പിഴവുകളാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ഡിജിസിഎ ചൂണ്ടികാണിച്ചിരുന്നു.