Webdunia - Bharat's app for daily news and videos

Install App

രാത്രി 12ന് ശേഷം ഓണ്‍ലൈന്‍ ഗെയിം ലോഗിന്‍ വേണ്ട,തമിഴ്നാട് സര്‍ക്കാരിന്റെ നിയന്ത്രണം ശരിവെച്ച് മദ്രാസ് ഹൈക്കോടതി

അഭിറാം മനോഹർ
ചൊവ്വ, 3 ജൂണ്‍ 2025 (17:33 IST)
online Game
തമിഴ്നാട് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് ഏര്‍പ്പെടുത്തിയ പാതിരാ നിയന്ത്രണത്തെ ശരിവെച്ച് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ ചോദ്യം ചെയ്ത് ഓണ്‍ലൈന്‍ ഗെയിം കമ്പനികള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. 18 വയസിന് താഴെയുള്ളവര്‍ക്ക് പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണം തുടരാമെന്നും രാത്രി 12നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ ലോഗിന്‍ പാടില്ലെന്നും കെവൈസി നിര്‍ബന്ധം ആക്കിയതും തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.
 
സംസ്ഥാനത്ത് പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി പോലുള്ള ഗെയിമുകള്‍ കൊണ്ടുള്ള ആത്മഹത്യകള്‍ വര്‍ധിച്ചതോടെയാണ് തമിഴ്നാട് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്. ബില്ലില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചത് വിവാദമായിരുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ രാത്രി മാത്രം നിരോധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഗെയിം കമ്പനികളുടെ വാദം. സ്വന്തം ജീവിതം നശിപ്പിക്കാന്‍ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും സര്‍ക്കാര്‍ വളര്‍ത്തച്ഛനാകരുതെന്നും കമ്പനികള്‍ വാദിച്ചിരുന്നു. എന്നാല്‍ വ്യക്തിസ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Bakrid Holiday: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ, കശുവണ്ടി; കൊച്ചി തീരത്ത് മറിഞ്ഞ ചരക്ക് കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; ഇളവ് കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കും

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

അടുത്ത ലേഖനം
Show comments