ആമസോണില്‍ ബുക്ക് ചെയ്തത് വൺ പ്ലസ് 5ടി സ്മാര്‍ട്ട്ഫോണ്‍; യുവാവിന് ലഭിച്ചതോ ?

ഫോൺ ബുക്ക് ചെയ്ത ആൾക്ക് ആമസോൺ അയച്ചുകൊടുത്തത് നിർമ ബാർ സോപ്പ്

ബുധന്‍, 29 നവം‌ബര്‍ 2017 (18:53 IST)
ആമസോണിൽ ഫോൺ ബുക്ക് ചെയ്തപ്പോള്‍ കമ്പനി അയച്ചുകൊടുത്ത വസ്തുകണ്ട് ഞെട്ടിത്തരിച്ച് യുവാവും കുടുംബവും. ഡൽഹിയിലെ അവ്‍നീഷ് എഡ്രിക്ക് റായ് എന്ന യുവാവാണ് 38,000 രൂപ വിലയുള്ള വൺ പ്ലസ് 5ടി ഫോൺ ബുക്ക് ചെയ്തത്. എന്നാല്‍ ഇയാള്‍ക്ക് ലഭിച്ചതാവട്ടെ മൂന്നു നിർമ ബാർ സോപ്പുകളും.    
 
ആമസോൺ അയച്ചുനൽകിയ ബോക്സ് തുറന്നു നോക്കിയപ്പോളാണ് ഫോണിന് പകരം മൂന്നു നിർമ സോപ്പുകളാണെന്ന കാര്യം യുവാവിന് മനസിലായത്. തുടര്‍ന്നാണ് ഇയാള്‍ സോപ്പുകളുടെയും അയച്ചു നൽകിയ ബോക്സിന്റെയും ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്
 
ആമസോൺ പ്രൈം അംഗങ്ങൾക്കുള്ള പ്രീ ലോഞ്ച് ഓഫർ അനുസരിച്ചാണ് കഴിഞ്ഞ നവംബർ 21ന് ഈ ഫോണ്‍ ബുക്ക് ചെയ്തതെന്നും യുവാവ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു. ഇനിയെന്തു ചെയ്യും എന്ന ആലോചനയിലാണ് യുവാവും കുടുംബവും. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബസിൽ കയറ്റാത്തത് ചോദ്യം ചെയ്ത വിദ്യാർഥികളെ ജീവനക്കാരൻ കുത്തി; മൂന്ന് വിദ്യാർഥികള്‍ ആശുപത്രിയില്‍