Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജി എസ് ടി പോലെയുള്ള ശക്തമായ സാമ്പത്തിക തീരുമാനങ്ങളെടുക്കാൻ സർക്കാരിന് മടിയില്ല': പ്രധാനമന്ത്രി

'ജി എസ് ടി പോലെയുള്ള ശക്തമായ സാമ്പത്തിക തീരുമാനങ്ങളെടുക്കാൻ സർക്കാരിന് മടിയില്ല': പ്രധാനമന്ത്രി

പ്രധാനമന്ത്രി
ന്യൂഡൽഹി , വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (09:01 IST)
ഇപ്പോൾ ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. എന്നാൽ അത് നാല് വർഷത്തിനകം 5 ലക്ഷം കോടി ഡോളർ അതായത് ഏകദേശം 3.6 കോടി കോടി രൂപ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യാന്തര കൺവൻഷൻ കേന്ദ്രത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
'ഐടി, റിയൽ എസ്റ്റേറ്റ് മേഖലകളിൽ വൻ തോതിൽ തൊഴിൽ സൃഷ്ടിക്കുന്നതു വഴി രാജ്യം 8 ശതമാനത്തിലേറെ വളർച്ച കൈവരിക്കും. ജി എസ് ടി പോലെയുള്ള ശക്തമായ സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളാൻ സർക്കാരിനു മടിയില്ല. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ വളരെ ശക്തമാണ്' പ്രധാനമന്ത്രി പറഞ്ഞു.
 
ഉൽപാദന മേഖലയും കൃഷിയും മൊത്തം ആഭ്യന്തര ഉൽപാദനത്തിലേക്ക് ഓരോ ലക്ഷം കോടി ഡോളർ സംഭാവന ചെയ്യാനാവുംവിധം വളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രളയക്കെടുതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് മുതൽ ദുരിതാശ്വാസ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും