Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദില്ലി സ്‌ഫോടനം: ഗൂഢാലോചനയില്‍ പങ്കാളികളായ കൂടുതല്‍ ഡോക്ടര്‍മാര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി എന്‍ഐഎ

നെറ്റ്വര്‍ക്കില്‍ 2ലേറെ ഡോക്ടര്‍മാര്‍ കൂടി ഉണ്ടെന്നാണ് നിഗമനം.

white collar Terrorism, Delhi Blast,Terrorism, National News,വൈറ്റ് കോളർ ടെററിസം, ഡൽഹി സ്ഫോടനം, ദേശീയവാർത്ത

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 13 നവം‌ബര്‍ 2025 (08:31 IST)
ദില്ലിസ്‌ഫോടന ഗൂഢാലോചനയില്‍ പങ്കാളികളായ കൂടുതല്‍ ഡോക്ടര്‍മാര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി എന്‍ഐഎ. നെറ്റ്വര്‍ക്കില്‍ 2ലേറെ ഡോക്ടര്‍മാര്‍ കൂടി ഉണ്ടെന്നാണ് നിഗമനം. ഭീകരാര്‍ക്ക് കാര്‍ വിറ്റത് ഒന്നരലക്ഷം രൂപയ്ക്കാണെന്ന് വ്യക്തമാക്കിയിരുന്നു. ഹരിയാനയില്‍ 50ലധികം പേരെ ചോദ്യം ചെയ്തുവരികയാണ്.
 
അതേസമയം ഡല്‍ഹിയില്‍ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നത് മുംബൈ ഭീകരാക്രമണത്തിന്റെ രീതിയില്‍ പലയിടങ്ങളിലായുള്ള ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ചെങ്കോട്ട, ഇന്ത്യാഗേറ്റ്, കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്, ഗൗരി ശങ്കര്‍ ക്ഷേത്രം തുടങ്ങിയ പ്രധാനകേന്ദ്രങ്ങളില്‍ മുംബൈ മാതൃകയില്‍ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ പ്രധാന റെയില്‍വേ സ്റ്റേഷനുകളും ഷോപ്പിങ് മാളുകളും ഭീകരര്‍ ലക്ഷ്യം വെച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
 
2008 നവംബര്‍ 26ന് രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണം താജ് ഹോട്ടല്‍, ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് തുടങ്ങി നഗരത്തിലെ 12 കേന്ദ്രങ്ങളിലായാണ് നടന്നത്. ഇതേ രീതിയില്‍ ഡല്‍ഹിയിലെ വിവിധകേന്ദ്രങ്ങളില്‍ അക്രമണ പരമ്പര നടത്താനായിരുന്നു ഭീകരരുടെ പദ്ധതി. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദാണ് ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നിലെന്നാണ് കണ്ടെത്തല്‍. ആക്രമണം നടത്തിയവര്‍ കഴിഞ്ഞ ജനുവരി മുതല്‍ ആക്രമണത്തിന്റെ ആസൂത്രണത്തിലായിരുന്നു. ഡല്‍ഹിക്ക് പുറമെ ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ നഗരങ്ങളിലെ പ്രധാനകേന്ദ്രങ്ങളും ഭീകരര്‍ ലക്ഷ്യമിട്ടിരുന്നു. കശ്മീരിലെ പുല്‍വാമ, ഷോപ്പിയാന്‍, അനന്ത്നാഗ് എന്നിവിടങ്ങളിലുള്ള ഡോക്ടര്‍മാരെയാണ് ഭീകരര്‍ ഇതിനായി റിക്ര്യൂട്ട് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇസ്രായേലുമായി 3.76 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറില്‍ ഇന്ത്യ ഒപ്പുവെക്കും: ശത്രുക്കളെ ആകാശത്ത് നശിപ്പിക്കാന്‍ യുദ്ധവിമാനങ്ങളുടെ ആവശ്യമില്ല