Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒമിക്രോണ്‍ വൈറസ്: വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കണ്ടെത്തിയാല്‍ നടപടി

ഒമിക്രോണ്‍ വൈറസ്: വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കണ്ടെത്തിയാല്‍ നടപടി

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 29 നവം‌ബര്‍ 2021 (08:20 IST)
ഒമക്രോണ്‍ വൈറസ് പടരുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കി. എയര്‍ സുവിധ പോര്‍ട്ടലില്‍ രണ്ടാഴ്ചത്തെ യാത്രാ വിവരണങ്ങള്‍ നല്‍കണം. 72 മണിക്കൂറിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം. നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയും വേണം. തെറ്റായ വിവരങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി ഉണ്ടാകും.
 
വാക്സിനേഷന്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ ''അറ്റ് റിസ്‌ക്'' പട്ടികയില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തി. ഇവിടെ നിന്നുമെത്തുന്ന യാത്രക്കാരുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കു വേണ്ടിയാണിത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍; അതീവ ജാഗ്രത