Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിവസേന ഇന്ധനവില നിശ്ചയിക്കുന്നരീതി പുനഃപരിശോധിക്കില്ലെന്ന് പെട്രോളിയം മന്ത്രി

ദിവസേന ഇന്ധനവില നിശ്ചയിക്കുന്നരീതി പുനഃപരിശോധിക്കില്ലെന്ന് പെട്രോളിയം മന്ത്രി
, തിങ്കള്‍, 4 ജൂണ്‍ 2018 (19:36 IST)
എല്ലാ ദിവസവും പെട്രോൾ ഡീസൽ വില നിശ്ചയിക്കുന്ന രീതി പുനഃപരിശൊധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. എണ്ണ വില വർധിക്കുന്നതിൽ സർക്കാരിന് ആശങ്കയുണ്ടെന്നും ശാശ്വതമായ നടപടി സ്വികരിക്കാൻ സർക്കാൻ ശ്രമിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. 
 
സംസ്ഥാന സർക്കാരുകൾ അധിക നികുതി കുറക്കാൻ തയ്യാറാവണം ഉയർന്ന ഇന്ധനവിലയുടെ ഭാഗമായി ലഭിക്കുന്ന ആനുകൂല്യങ്ങളും സംസ്ഥാന സർക്കാരുകൾ വേണ്ടെന്നു വെക്കണം. കേരളം അധിക നികുതി വേണ്ടെന്നു വച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാൽ ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
 
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില ഉയരുകയാണ്. രൂപയുടെ മൂല്യ തകർച്ചയും ചില നികുതിപരമായ പ്രശ്നങ്ങളുമാണ് ഇപ്പോഴത്തെ വിലവർധനക്ക് കാരനം എന്നും ധർമേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപ്രതീക്ഷിത നീക്കവുമായി കമല്‍‌ഹാസന്‍; കുമാരസ്വാമിയുമായി നിര്‍ണായക കൂടിക്കാഴ്‌ച നടത്തി