Publish Date: Thu, 24 Mar 2022 (11:43 IST)
Updated Date: Thu, 24 Mar 2022 (11:48 IST)
കെ റെയിലിനെതിരെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കേരളത്തില്‍ നിന്നുള്ള എംപിമാരെ പൊലീസ് തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ എംപിമാരെ കയ്യേറ്റം ചെയ്തു. എറണാകുളം എംപി ഹൈബി ഈഡന് പൊലീസില്‍ നിന്ന് മുഖത്ത് അടിയേറ്റു. എംപിമാരെ പാര്‍ലമെന്റ് വളപ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത് വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. പുരുഷ പൊലീസുകാര്‍ കയ്യേറ്റം ചെയ്തുവെന്ന് രമ്യാ ഹരിദാസ് എംപി ആരോപിച്ചു.