Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശ്മീരിൽ ആശങ്ക പരത്തി പതിനെട്ടുകാരിയുടെ ‘ഇടപെടൽ’; ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരാൻ എത്തിയതെന്ന് പൊലീസ്, ആരോപണം നിഷേധിച്ച് അമ്മ

കശ്മീരിൽ പതിനെട്ടുകാരി പിടിയിൽ; ഐഎസിൽ ചേരാൻ എത്തിയതെന്ന് പൊലീസ്, അല്ലെന്ന് അമ്മ

കശ്മീരിൽ ആശങ്ക പരത്തി പതിനെട്ടുകാരിയുടെ ‘ഇടപെടൽ’; ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരാൻ എത്തിയതെന്ന് പൊലീസ്, ആരോപണം നിഷേധിച്ച് അമ്മ
ശ്രീനഗര്‍ , ശനി, 27 ജനുവരി 2018 (07:34 IST)
ജമ്മു കശ്മീരിൽ സുരക്ഷാസേനയ്ക്ക് ആശങ്ക പരത്തി പതിനെട്ടുകാരി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ചാവേറായി പുനെയിൽ നിന്നുള്ള ഒരു പെൺകുട്ടി എത്തിയിട്ടുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോർട്ടാണ് കശ്മീര്‍ താഴ്‌വരയിൽ ആശങ്ക പരത്തിയത്. തുടർന്ന് സേന നടത്തിയ പരിശോധനയിൽ പുനെയിൽ നിന്നുള്ള സാദിയ അൻവർ ഷെയ്ഖ് എന്ന യുവതി പിടിയിലായി.  
 
ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരുന്നതിനായാണ് യുവതി എത്തിയതെന്നായിരുന്നു തുടക്കത്തില്‍ ജമ്മു കശ്മീർ പൊലീസ് അറിയിച്ചത്. എന്നാൽ സമൂഹമാധ്യമത്തിലെ തെറ്റായ പ്രചാരണം മൂലം വഴിതെറ്റിയെത്തിയതെന്നാണെന്ന  പൊലീസിന്റെ തിരുത്തലും തൊട്ടു പിന്നാലെയെത്തി. എന്നാൽ തന്റെ മകൾക്കെതിരെ അനാവശ്യമായ ആരോപണമാണ് ഉന്നയിക്കുന്നതെന്ന ആരോപണവുമായി യുവതിയുടെ അമ്മ രംഗത്തെത്തി. 
 
മഹാരാഷ്ട്രയിലോ കശ്മീരിലോ സാദിയക്കെതിരെ കേസൊന്നുമില്ലാത്തതിനാല്‍ അവരെ അമ്മയോടൊപ്പം വിടാന്‍ തീരുമാനമായി. എന്നാൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് ഉത്തരവിട്ടു. പെൺകുട്ടി യഥാർത്ഥത്തിൽ ഐഎസിൽ ചേരാനെത്തിയതാണോ അതോ ഇന്റലിജന്റ്സിന്റെ മുന്നറിയിപ്പ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണോ എന്ന കാര്യമാണ് പൊലീസ് പരിശോധിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദിക്ക് തിരിച്ചടി; റിലീസ് ദിവസം തന്നെ ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നു