Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഒരു പ്രശ്‌നവും വരില്ല’, പൗരത്വ നിയമത്തെ പിന്തുണച്ച് രജനികാന്ത്

ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രജിനികാന്ത്.

ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഒരു പ്രശ്‌നവും വരില്ല’, പൗരത്വ നിയമത്തെ പിന്തുണച്ച് രജനികാന്ത്

റെയ്‌നാ തോമസ്

, ബുധന്‍, 5 ഫെബ്രുവരി 2020 (12:32 IST)
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് തമിഴ് സൂപ്പര്‍താരം രജിനീകാന്ത്. നിയമം ഇന്ത്യന്‍ മുസ്ലിങ്ങളെ ബാധിക്കില്ലെന്ന് രജനീകാന്ത്. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രജിനികാന്ത്. പൗരത്വ നിയമത്തെ രാഷ്ട്രീയ കക്ഷികള്‍ മുതലെടുക്കുകയാണെന്നും രജിനികാന്ത് ആരോപിക്കുന്നു.
 
മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും രജനികാന്ത് പറയുന്നു. പൗരത്വ പ്രക്ഷോഭത്തിന് മുന്‍നിരയിലുള്ള വിദ്യാര്‍ത്ഥി സമൂഹത്തെയും രജനികാന്ത് വിമര്‍ശിക്കുന്നു. പ്രക്ഷോഭത്തിന് ഇറങ്ങുംമുമ്പ് വിദ്യാര്‍ത്ഥികള്‍ ചിന്തിക്കണമെന്നും രജനികാന്ത്. അധ്യാപകരെയും മുതിര്‍ന്നവരെയും ഇക്കാര്യത്തില്‍ കേള്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണം. ഒരു ചെറിയ എഫ് ഐ ആറിന് നിങ്ങളുടെ ജീവിതം ഇല്ലാതാക്കാന്‍ കഴിയുമെന്നും രജനികാന്തിന്റെ മുന്നറിയിപ്പ്.
 
രജനീകാന്തിന്റെ വാക്കുകൾ ഇങ്ങനെ:-
 
ഇന്ത്യന്‍ ജനതയ്ക്ക് യാതൊരു വിധ പ്രശ്‌നവും വരുന്നതല്ല പൗരത്വ നിയമം. മറ്റ് നാടുകളില്‍ നിന്ന്, അതായത് അയല്‍നാടുകളില്‍ നിന്ന് ഇങ്ങോട്ട് വന്നവര്‍ക്ക് പൗരത്വം കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ നിയമം. വിഭജന കാലത്ത് പാക്കിസ്ഥാന്‍ അല്ല ഇന്ത്യയാണ് ഞങ്ങള്‍ പിറന്ന നാട് എന്ന്, മരിക്കുന്നെങ്കില്‍ ഇവിടെ മരിക്കണം എന്ന് കരുതി ജന്മഭൂമി ഇതെന്ന് പറഞ്ഞവരാണ് ഇന്ത്യയിലുള്ള മുസ്ലിങ്ങള്‍. അങ്ങനെയുള്ളവരെ എങ്ങനെയാണ് ഈ രാജ്യത്തില്‍ നിന്ന് പുറത്താക്കുക. അങ്ങനെ ഒരു വിഷയം ഉണ്ടായാല്‍ അവര്‍ക്ക് വേണ്ടി ആദ്യം ഈ രജിനികാന്ത് ഇറങ്ങും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകന്റെ വിവാഹം 'മുടക്കാൻ' അമ്മയുടെ ക്വട്ടേഷൻ; ഇടപെട്ട് കോടതി