Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിയ 'ഡ്രഗ് സിൻഡിക്കേറ്റി'ലെ സജീവ അംഗം, ലഹരി ഇടപാടുകൾക്കായി പണം മുടക്കി: എൻസിബി

റിയ 'ഡ്രഗ് സിൻഡിക്കേറ്റി'ലെ സജീവ അംഗം, ലഹരി ഇടപാടുകൾക്കായി പണം മുടക്കി: എൻസിബി
, ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (13:39 IST)
മുംബൈ: നടൻ സുശാന്ത് സിങ് രജ്പുതുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തി മയക്കമരുന്ന് സിൻഡിക്കേറ്റിലെ പ്രധാന അംഗം എന്ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. ലഹരിമരുന്ന് ഇടപാടുകാരുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും. സുശാന്തുമായി ചേർന്ന് ലഹരി ഇടപാടുകൾക്ക് റിയ പണം മുടക്കിയിരുന്നു എന്നും എൻസിബി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
 
ലഹരി കൈമാറ്റത്തിലും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും റിയ പങ്കാാളിയായിരുന്നു. റിയയുടെ നിർദേശപ്രകാരം ദിപേഷ് സാവന്ത്, ഷോവിക് ചക്രവര്‍ത്തി, സാമുവൽ മിറാന്‍ഡ എന്നിവര്‍ പ്രവര്‍ത്തിച്ചിരുന്നു. ബാസിത് പരിഹാറും ഷോവിക് ചക്രവർത്തിയും ചേർന്ന് സുശാന്തിന്റെ ജീവനക്കാരനായ ദിപേശ് സാവന്തിന് കൈസേന്‍ ഇബ്രാഹിം വഴിയാണ് ലഹരി മരുന്ന് എത്തിച്ചുനല്‍കിയിരുന്നത് ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം റിയയ്ക്ക് കൃത്യമായ അറിവുണ്ടായിരുന്നു എന്നും എൻസിബി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്തമഴ: തിരുവനന്തപുരം നഗരസഭയില്‍ 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു