പുടിന് നല്‍കിയ വിരുന്നില്‍ ശശി തരൂര്‍; കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി
വിരുന്നിന് ക്ഷണം നല്‍കിയവരും പോയവരും ചോദ്യം നേരിടണമെന്ന് എഐസിസി വക്താവ് പവന്‍ ഖേര പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് പുടിന് നല്‍കിയ വിരുന്നില്‍ ശശി തരൂര്‍ എംപി പങ്കെടുത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി. തരൂര്‍ പാര്‍ട്ടിയോട് ആലോചിച്ചിട്ടില്ലെന്ന് എഐസിസി വൃത്തങ്ങള്‍ പറയുന്നു. വിരുന്നിന് ക്ഷണം നല്‍കിയവരും പോയവരും ചോദ്യം നേരിടണമെന്ന് എഐസിസി വക്താവ് പവന്‍ ഖേര പറഞ്ഞു.
താനായിരുന്നെങ്കില്‍ നേതാക്കളെ അറിയിക്കാതെ പോകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും ക്ഷണിച്ചിരുന്നില്ല. അതേസമയം വിദേശകാര്യമന്ത്രാലയ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എന്ന നിലയ്ക്കാണ് തന്നെ ക്ഷണിച്ചതെന്ന് ശശി തരൂര്‍ പ്രതികരിച്ചു.
അതേസമയം ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കാത്തതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും വ്യവസായികളുമായി മോദിയും പുടിനും കൂടി കാഴ്ച നടത്തി. പുടിന് ഭഗവത്ഗീതയുടെ റഷ്യന്‍ തര്‍ജ്ജമ മോദി സമ്മാനിച്ചു. റഷ്യ ഒറ്റയ്ക്കല്ലെന്ന സന്ദേശം പാശ്ചാത്യ രാജ്യങ്ങള്‍ക്ക് നല്‍കാന്‍ പുടിന് സാധിച്ചുവെന്നാണ് വിലയിരുത്തുന്നത്.