Webdunia - Bharat's app for daily news and videos

Install App

ഗുജറാത്ത് തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയികള്‍ കോണ്‍ഗ്രസാണെന്ന് ശിവസേന

ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് വലിയ കാര്യമൊന്നുമല്ല: ശിവസേന

Webdunia
ചൊവ്വ, 19 ഡിസം‌ബര്‍ 2017 (16:55 IST)
രാഹുല്‍ ഗാന്ധിയുടെ മികച്ച പ്രകടനത്തിന്റെ ഫലമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഫലമെന്ന് ശിവസേന. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയികള്‍ കോണ്‍ഗ്രസ്സ് ആണെന്നും ശിവസേന അഭിപ്രായപ്പെട്ടു. 
 
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ധാര്‍മിക വിജയം നേടാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചുവെന്നാണ് ശിവസേന നേതാവ് സഞ്ജയ് റൗട്ട് പറയുന്നത്. വര്‍ഷങ്ങളായി ഗുജറാത്ത ഭരിക്കുന്ന ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് വലിയ കാര്യമൊന്നുമല്ലെന്നും ശിവസേന വ്യതമാക്കി.
 
തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം നടത്തിയതിന് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശിവസേന മേധാവി ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ എഴുതിയ ലേഖനത്തിലാണ് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ഉദ്ധവി താക്കറെ രംഗത്ത് വന്നത്. 
 
നിര്‍ണ്ണായക ഘട്ടത്തിലാണ് രാഹുല്‍ ഗാന്ധി പഴക്കമുള്ള പാര്‍ട്ടിയുടെ അധികാരം ഏറ്റെടുത്തത്. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയെ പ്രശംസിക്കുന്നതില്‍ ഒരു എതിര്‍പ്പും കാണിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ചുമതല രാഹുല്‍ ധൈര്യസമേതം ഏറ്റെടുക്കുകയായിരുന്നുവെന്നും താക്കറെ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

മാരുതി വാഗൺ ആറിന് 25 വയസ്

ഹൈക്കോടതി ഉത്തരവ് അപ്രായോഗികം, ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments