ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

അഭിറാം മനോഹർ
വെള്ളി, 21 നവം‌ബര്‍ 2025 (19:20 IST)
ഇന്ത്യയിലെ നഗരങ്ങളില്‍ പലതും വികസിച്ചെങ്കിലും ഇപ്പോഴും പല വന്‍ നഗരങ്ങള്‍ ഗതാഗതകുരുക്കിന്റെ കാര്യത്തില്‍ പ്രശസ്തമാണ്. ടെക് നഗരമെന്നാണ് വിളിപ്പേരെങ്കിലും ബെംഗളുരുവിലെ ഗതാഗതകുരുക്കും ഇതുപോലെ തന്നെ പ്രശസ്തമാണ്. പലപ്പോഴും ട്രോളുകളായും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകളായും ബെംഗളുരുവിലെ ഈ ട്രാഫിക്ക് പ്രശ്‌നം വരാറുണ്ട്. ഇപ്പോഴിതാ ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ല ബെംഗളുരു ട്രാഫിക്കിനെ പറ്റി പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.
 
ബെംഗളുരുവിന്റെ ഒരറ്റത്തുള്ള മാറത്തഹള്ളിയില്‍ നിന്ന് ടെക് ഉച്ചകോടി നടക്കുന്ന വേദിയിലെത്തുന്നതിനേക്കാള്‍ എളുപ്പത്തില്‍ താന്‍ ബഹിരാകാശത്ത് നിന്ന് ഭൂമിയില്‍ എത്തിയെന്നാണ് ശുഭാംശു ശുക്ല പറഞ്ഞത്. ഞാന്‍ ഈ വേദിയില്‍ ചെലവഴിക്കാന്‍ ഉദ്ദേശിച്ചിരുന്ന സമയത്തിന്റെ മൂന്നിരട്ടി സമയമാണ് മാറത്തഹള്ളിയില്‍ നിന്നും ഇവിടം വരെ എത്താന്‍ ചിലവഴിച്ചത്. എന്റെ ആത്മാര്‍ഥതയെ നിങ്ങള്‍ തിരിച്ചറിയണം. ടെക് ഉച്ചകോടിയില്‍ ശുഭാംശു ശുക്ല പറഞ്ഞു.
 
കര്‍ണാടക മന്ത്രിയായ പ്രിയങ്ക ഗാര്‍ഖയെ വേദിയില്‍ ഇരുത്തിയായിരുന്നു ശുഭാംശു ശുക്ലയുടെ പരിഹാസം. അതേസമയം ശുഭാംശു ഉന്നയിച്ച വിഷയം അംഗീകരിക്കുന്നതായും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാമെന്നും മന്ത്രി പ്രതികരിച്ചു. 2027ല്‍ ഇന്ത്യ വിക്ഷേപിക്കാനൊരുങ്ങുന്ന ആദ്യ  മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിനായി തിരെഞ്ഞെടുക്കപ്പെട്ട സഞ്ചാരികളില്‍ ഒരാളാണ് ശുഭാംശു ശുക്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

അടുത്ത ലേഖനം
Show comments