സുനന്ത പുഷ്കർ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് ഡൽഹി കോടതിയിൽ നിന്നും ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി. ഈ മാസം 28ന് കേസ് മെട്രോ പോളിറ്റൻ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കേസിൽ ശശി തരൂർ എം പി പ്രതി ചേർക്കപ്പെട്ടിരിക്കുന്നതിനാലാണ് ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകൾ മാത്രമം പരിഗണിക്കുന്ന ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റാൻ കാരണം.
നാല് വർഷം മുൻപാണ് ശശി തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്കറിനെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സുനന്ദയുടെ മരണം ആത്മഹത്യയാണ് എന്ന നിഗമനത്തിലാണ് ഡൽഹി പൊലീസ് എത്തിച്ചേർന്നത്. തുടർന്ന് ശശി തരൂരിനെതിരെ ഗാർഹിക പീഡനം ആത്മഹത്യ പ്രേരണ തുടങ്ങിയ കുറ്റങ്ങൾ ചുമത്തുകയായിരുന്നു.
കേസ് വീഒണ്ടും ഈ മാസം 28ന് പരിഗണിക്കുമ്പോൾ ശശി തരൂരിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടണം എന്ന്. ഡൽഹി പൊലീസ് കോടതിയിൽ ആവശ്യം ഉന്നയിച്ചിരുന്നു. അതേ സമയം ശാശി തരൂരിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയത് രാഷ്ട്രീയ പ്രേരിതമാണ് എന്നും അധികാരം ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ അടിച്ചമർത്താനാണ് ബി ജെ പി ശ്രമിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് ശമേഷ് ചെന്നിത്തല പ്രതികരിച്ചു.