സെന്റിമീറ്ററിന് ഒരു ലക്ഷം രൂപ: തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി പരിക്കേറ്റ യുവതി കോടതിയില്‍

ഡല്‍ഹി സ്വദേശിയായ പ്രിയങ്ക റായിയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 6 നവം‌ബര്‍ 2025 (17:29 IST)
തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി പരിക്കേറ്റ യുവതി കോടതിയില്‍. ഡല്‍ഹി സ്വദേശിയായ പ്രിയങ്ക റായിയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ശാരീരികവും മാനസികവും സാമ്പത്തികവുമായി ഉണ്ടായ ആഘാതത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യപ്പെടുന്നത്. ഈ വര്‍ഷം മാര്‍ച്ചിലാണ് യുവതിയെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്.
 
ബൈക്കിന്റെ പിറകില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടയില്‍ തെരുവുനായ്കള്‍ പിന്നാലെ പാഞ്ഞ് വന്ന് കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. 0.2 സെന്റീമീറ്റര്‍ വീതമുള്ള ഓരോ മുറിവിനും 20000 രൂപ വീതം നല്‍കണമെന്നായിരുന്നു പഞ്ചാബ് -ഹരിയാന ഹൈക്കോടതിയുടെ തീരുമാനം. 2023 ലാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി തെരുവുനായ ആക്രമണത്തില്‍ നഷ്ടപരിഹാരം കണക്കാക്കേണ്ട ഫോര്‍മുല നിര്‍വചിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിയങ്ക നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
 
12 സെന്റീമീറ്റര്‍ മുറിവിന് 12 ലക്ഷം രൂപയാണ് പ്രിയങ്ക നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഇതിനു പുറമേ ആകെ പല്ലിന്റെ അടയാളങ്ങള്‍ക്ക് 4.2 ലക്ഷം രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പല്ലിന്റെ അടയാളങ്ങള്‍ക്കും പതിനായിരം രൂപ വീതം നല്‍കണം എന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ആകെയുള്ള 42 പല്ലുകളും ഉപയോഗിച്ചാണ് നായ തന്നെ ആക്രമിച്ചതെന്നാണ് പ്രിയങ്ക പറയുന്നത്. മാനസികമായും സാമ്പത്തികമായും ഉണ്ടായ ആഘാതത്തിന് നഷ്ടപരിഹാരമായി 3.8 ലക്ഷം രൂപയും പ്രിയങ്ക ആവശ്യപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ദേശീയ ഗാനമായിരുന്നെങ്കില്‍ എന്ത് ഭംഗിയായേനെ'; ഗണഗീതത്തില്‍ ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ശിവന്‍കുട്ടി

കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവം; ഇടിച്ച കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ്

ഗണഗീത വിവാദം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി

ഗണഗീത വിവാദം; കുട്ടികള്‍ ചൊല്ലിയത് തീവ്രവാദ ഗാനമൊന്നുമല്ലല്ലോയെന്ന് സുരേഷ് ഗോപി

9 സ്റ്റോപ്പുകൾ, 8 മണിക്കൂർ 40 മിനിറ്റിൽ ബെംഗളൂരുവിലെത്തും; എറണാകുളം-ബംഗളുരു വന്ദേഭാരത് ഹൗസ്ഫുള്‍

അടുത്ത ലേഖനം
Show comments