Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡ്രസ്സിങ് റൂമിൽ ഒളിക്യാമറ; വസ്ത്രം മാറുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ ഷോറൂമിലെ ജീവനക്കാരന്റെ ഫോണിൽ, പരാതിയുമായി മാധ്യമപ്രവർത്തക

ഓഗസ്റ്റ് 31നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.

Woman Journalist
, ശനി, 7 സെപ്‌റ്റംബര്‍ 2019 (15:04 IST)
പ്രമുഖ അടിവസ്ത്ര ഷോറൂമിലെ ഡ്രസ്സിങ് റൂമിൽ ഒളിക്യാമറ വെച്ചതായി പരാതി. ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ-കൈലാഷ്-2ൽ ഉള്ള ഷോറൂമിലാണ് സംഭവം. ഒളി ക്യാമറയിലെ തത്സമയ ദൃശ്യങ്ങൾ ഷോറൂമിലെ ജീവനക്കാരൻ കണ്ടതായും പരാതിയിലുണ്ട്. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
 
 
ഓഗസ്റ്റ് 31നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അടിവസ്ത്രം വാങ്ങാനായി എത്തിയ യുവതി ഡ്രസിങ് റൂമിൽ കയറി അത് ധരിച്ചുനോക്കി. അതിനിടെ ഒരു വനിതാ ജീവനക്കാരി എത്തി മറ്റൊരു ഡ്രസിങ് റൂമിലേക്ക് മാറാൻ ആവശ്യപ്പെട്ടു. എന്താണ് കുഴപ്പമെന്ന് ചോദിച്ചപ്പോൾ അവിടെ സ്ഥാപിച്ചിരുന്ന രഹസ്യക്യാമറ ജീവനക്കാരി തന്നെ കാണിച്ചുതന്നു. ഇതേത്തുടർന്ന് കടയുടമയോട് പരാതിപ്പെട്ടെങ്കിലും നിഷേധാത്മകമായ നിലപാടാണ് ഉണ്ടായത്. ഇതോടെയാണ് പൊലീസ് സ്റ്റേഷനിലെ യുവതി പരാതി നൽകിയത്.
 
പരാതി ലഭിച്ച് മൂന്ന് ദിവസത്തിനകം എഫ്ഐആർ രജിസ്റ്റർ ചെയ്തു നടപടിയെടുത്തതായി ഗ്രേറ്റർ കൈലാഷ് പൊലീസ് അറിയിച്ചു. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 354 സി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേദന കൂടുമ്പോള്‍ ചീത്ത വിളിക്കും, എന്നാലും എന്നെ വിട്ടെങ്ങും പോകില്ല, രണ്ട് വർഷമായി കാവലായി കൂടെയുണ്ട്: ഭാര്യയുടെ പിറന്നാൾ ദിനത്തിൽ വൈറൽ കുറിപ്പ്