Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാദങ്ങളുടെ പിന്നാലെ ഒടിയനും ശ്രീകുമാർ മേനോനും, തലയുയർത്തി പേരൻപ്!

വിവാദങ്ങളുടെ പിന്നാലെ ഒടിയനും ശ്രീകുമാർ മേനോനും, തലയുയർത്തി പേരൻപ്!

എസ് ഹർഷ

, തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (17:14 IST)
സംഭവബഹുലമായ ഈ വർഷം കടന്നു പോവുകയാണ്. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു വർഷമായി മാറുകയാണ് 2018. മികച്ച സിനിമകൾ ഇറങ്ങുകയും ബോക്സ് ഓഫീസിൽ വൻ ചലനങ്ങൾ ഉണ്ടാക്കുകയും ചെയ്ത നിരവധി ചിത്രങ്ങൾ ഇത്തവണ ഉണ്ടായിട്ടുണ്ട്.
 
വാണിജ്യപരമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞ സിനിമകളിൽ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളും നിവിൻ പോളിയുടെ കായം‌കുളം കൊച്ചുണ്ണിയും മോഹൻലാലിന്റെ ഒടിയനുമുണ്ട്. ഒപ്പം, യുവനടന്മാരുടേയും നവാഗത സംവിധായകരുടെയും കൊച്ചു കൊച്ചു സിനിമകളുമുണ്ട്. 
 
റിലീസ് ചെയ്യുന്നതിനു മുന്നേ ജനശ്രദ്ധ പിടിച്ചു പറ്റുകയും പിന്നീട് വിവാദമായി മാറുകയും ചെയ്ത ചിത്രമാണ് ഒടിയൻ. സംവിധായകൻ ശ്രീകുമാർ മേനോന്റെ പരാമർശങ്ങളായിരുന്നു വിവാദങ്ങൾക്ക് കാരണം. ഇത് മോഹൻലാലിന്റെ തന്നെ അടുത്ത ചിത്രമായ ലൂസിഫറിനെയും ചെറുതല്ലാത്ത രീതിയിൽ ബാധിക്കുന്നുണ്ട്. ഇതിനാൽ വൻ ഹൈപ്പ് നൽകാതിരിക്കാനാണ് ലൂസിഫറിന്റെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. 
 
മമ്മൂട്ടിയുടെ പേരൻപ് ആണ് സിനിമാ മേഖല ഏറെ ചർച്ച ചെയ്തത്. ഗോവ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിച്ചപ്പോൾ മികച്ച അഭിപ്രായമാണ് ലഭിച്ചത്. അടുത്ത ദേശീയ അവാർഡ് മമ്മൂട്ടിക്കാണെന്ന് തന്നെയായിരുന്നു സിനിമ കണ്ടവർ ഒന്നടങ്കം പറഞ്ഞത്. 
 
ഡബ്ല്യുസിസിയുടെ വാർത്താസമ്മേളനമാണ് സിനിമാമേഖല ചർച്ച ചെയ്ത മറ്റൊരു സംഭവം. താരസംഘടനയായ അമ്മയ്ക്കും പ്രസിഡന്റ് മോഹൻലാലിനുമെതിരെ ഡബ്ല്യുസിസി അംഗങ്ങളായ പാർവതി, രേവതി, പദ്മപ്രിയ എന്നിവർ നടത്തിയ പത്രസമ്മേളനം ഏറെ വിവാദമായിരുന്നു. മലയാള സിനിമയുടെ നെടും‌തൂണായ മോഹൻലാലിനെതിരെ പരസ്യമായി നടിമാർ ആരോപണം ഉന്നയിച്ചത് സിനിമയ്ക്കകത്ത് തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
 
മലയാള സിനിമയെ പിടിച്ചു കുലുക്കിയ മറ്റൊരു സംഭവമായിരുന്നു മീ ടൂ വെളിപ്പെടുത്തൽ. നടന്മാരായ മുകേഷ്, അലൻസിയർ എന്നിവർക്കെതിരെയാണ് മീ ടൂ വെളിപ്പെടുത്തലുകൾ ഉണ്ടായത്. വിഷയത്തിൽ സുപ്പർതാരങ്ങൾ പലരും മൌനത്തിലായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിഷേധം കണ്ട് ഭയന്നോടിയ പൊലീസ് സര്‍ക്കാരിന് നാണക്കേടുണ്ടാക്കി; ഡിജിപി വിശദീകരണം തേടി