Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെനോയുടെ സെവൻ സീറ്റർ ട്രൈബർ എത്തി, വാഹനത്തെ കുറിച്ച് കൂടുതൽ അറിയൂ !

റെനോയുടെ സെവൻ സീറ്റർ ട്രൈബർ എത്തി, വാഹനത്തെ കുറിച്ച് കൂടുതൽ അറിയൂ !
, ബുധന്‍, 19 ജൂണ്‍ 2019 (18:44 IST)
ക്വിഡിനെ അടിസ്ഥാനപ്പെടുത്തി റെനോ വികസിപ്പിച്ച യുട്ടിലിറ്റി വെഹിക്കിൾ ട്രൈബർ ഇന്ത്യയിൽ അവതരിപ്പിച്ചു. ആർ ബി സി എന്ന കോഡ് നാമത്തിലാണ് ഈ വാഹനം അറിയപ്പെട്ടിരുന്നത് നലുമീറ്ററിൽ താഴെ നീളമുള്ള സെവൻ സീറ്റർ വാഹനമാന് ഇന്ത്യയിൽ റെനോ അവതരിപ്പിക്കുന്നത്. വാഹനം ഈ മാസതന്നെ തന്നെ റെനോ വിൽപ്പനക്കെത്തിക്കും എന്നാണ് റിപ്പോർട്ടുകൾ.
 
റെനോയുടെ എൺട്രി ലെവൽ ഹാച്ച്‌ബാക്കായ ക്വിഡിന്റെ തൊട്ടുമുകളിലയിരിക്കും വാഹന നിരയിൽ ട്രൈബിന്റെ സ്ഥാനം. വില സംബന്ധിച്ച വിവരങ്ങളൊന്നും റെനോ പുറത്തുവിട്ടിട്ടില്ലെങ്കിലും 5.30 ലക്ഷം രൂപം മുതൽ 8 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വിവിധ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കപ്പെടുന്ന വില. റെനോയുടെ ക്യാപ്ച്ചർ ഡിസൈനിനെ അടിസ്ഥാനപ്പെടുത്തി. സി എം എഫ് എ എന്ന ചിലവുകുറഞ്ഞ പ്ലാറ്റ്ഫോമിലാണ് സെവൻ സീറ്റർ വാഹനത്തെ ഒരുക്കിയിരിക്കുന്നത്.
 
വിദേശ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ള റെനോയുടെ സീനിക്, എസ്പാസ് എന്നി എം പി വി മോഡലുകളുടെയും ഡിസൈൻ ശൈലി ലയിപ്പിച്ച് ചേർത്താണ് റെനോ പുതിയ വാഹനത്തിന് രൂപം നൽകിയിരിക്കുന്നത്. മുന്നിൽ നിന്നുള്ള കാഴ്ചയിൽ റെനോ ക്വിഡിനോട് ട്രൈബറിന് രൂപസാദൃശ്യം തോന്നാം. ഡ്യുവൽ ടോൺ ഇന്റീരിയറാണ് വാനത്തിന് നൽകിയിരിക്കുന്നത്, വലിയ സ്ക്രീനോടുകൂടിയ ഇൻഫോർടെയിന്മെന്റ് സിസ്റ്റമ് വഹനത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
 
മുന്നിൽ ഇരട്ട എയ ബാഗുകളും, എ ബി എസ്, ഇ ബി ഡി, സ്പീഡ് വർണിംഗ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിൽ ഒരുക്കിയിരിക്കുന്നു പാര്‍ക്കിംഗ് സെന്‍സറുകളും അധിക എയർ ബഗുകളും വാഹനത്തിന്റെ ഉയർന്ന പതിപ്പുകളിലാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 
ക്വിഡിൽ ഉപയോഗിച്ചിരിക്കുന്ന അതേ 1.0 ലിറ്റർ 3 സിലിണ്ടർ ബി ആർ 10 പെട്രോൾ എഞ്ചിൻ പ്രത്യേകം ട്യൂൺ ചെയ്താണ് ട്രൈബറിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് 72 പി എസ് കരുത്തും 96 എൻ എം ടോർക്കും സൃഷ്ടിക്കാൻ കഴിവുള്ളതാണ് 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും വാഹനം എത്തുക. എഎംടി ഗിയർബോക്സിലും വഹനം ലഭ്യമായിരിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊലീസ് ഉദ്യോഗസ്ഥയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു