Select Your Language

Notifications

webdunia
webdunia
webdunia
webdunia

എൻടിപിസി റിന്യൂവബിൾ എനർജി ഐപിഒ: അടുത്ത സാമ്പത്തിക വർഷം ലിസ്റ്റ് ചെയ്തേക്കുമെന്ന് സൂചന

എൻടിപിസി റിന്യൂവബിൾ എനർജി ഐപിഒ: അടുത്ത സാമ്പത്തിക വർഷം ലിസ്റ്റ് ചെയ്തേക്കുമെന്ന് സൂചന
, ഞായര്‍, 4 ജൂലൈ 2021 (17:03 IST)
എൻടി‌പി‌സി റിന്യൂവബിൾ എനർജി ലിമിറ്റഡിനെ 2022-23 സാമ്പത്തിക വർഷത്തിൽ ലിസ്റ്റ് ചെയ്‌തേക്കും. പൊതുമേഖല സ്ഥാപനമായ എൻടിപിസി ഇത് സംബന്ധിച്ച് ആലോചനകളുമായി മുന്നോട്ട് പോകുകയാണെന്നാണ് റിപ്പോർട്ടുകൾ. 2032 ഓടെ 60 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കാനുള്ള പദ്ധതിക്കായുള്ള ധനസമാഹരണം കൂടി ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
 
 2.5 ലക്ഷം കോടി നിക്ഷേപം ആവശമുളള ബൃഹത് പദ്ധതിയാണ് എൻടി‌പി‌സി ആലോചിക്കുന്നത്. ഐപിഒ‌യിലൂടെ എത്ര ധനസമാഹരണം നടത്തണമെന്ന കാര്യത്തിൽ നിലവിൽ തീരുമാനമായിട്ടില്ല. ഐപിഒയ്ക്കൊപ്പം ദീർഘകാല വായ്പകൾ, ഡിബഞ്ചറുകൾ, കടപത്രങ്ങൾ എന്നിവയിലൂടെയും ധനസമാഹരണം നടത്തും.
 
 കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള എൻടിപിസി, എൻടിപിസി റിന്യൂവബിൾ എനർജി ലിമിറ്റഡ് എന്ന പേരിൽ റിന്യൂവബിൾ എനർജി ബിസിനസ്സിനായി പൂർണ്ണ ഉടമസ്ഥതയിൽ ഉപസ്ഥാപനം ആരംഭിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡ്രോൺ അക്രമണ സാധ്യത: കേരളത്തിനും തമിഴ്‌നാടിനും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്