Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഎസിൽ വിലക്കയറ്റം രൂക്ഷം: രേഖപ്പെടുത്തിയത് 30 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്

യുഎസിൽ വിലക്കയറ്റം രൂക്ഷം: രേഖപ്പെടുത്തിയത് 30 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്
, വ്യാഴം, 11 നവം‌ബര്‍ 2021 (21:42 IST)
യുഎസിൽ അവശ്യവസ്‌തുക്കളുടെ വിലവർധന 30 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. യുഎസ് തൊഴിൽ വകുപ്പ് പുറട്ടുവിട്ട റിപ്പോർട്ട് പ്രകാരം ഒക്ടോബറിൽ ഉപഭോക്തൃ വില സൂചിക 6.2ശതമാനമാണ് ഉയർന്നത്.
 
ഇന്ധനം, പലചരക്ക് എന്നിവയോടൊപ്പം ആരോഗ്യപരിപാലനം, വാടക തുടങ്ങിയവയുടെ ചെലവിലും വർധനവുണ്ടായി. മുൻവർഷത്തെ അപേക്ഷിച്ച് 6.2 ശതമാനം ഉയർന്നപ്പോൾ പ്രതിമാസ സൂചികയിൽ 0.9 ശതമാനത്തിന്റെ വർധനവാണുണ്ടായത്.പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ ഒരുമാസത്തിനിടെ 12.3ശതമാനമാണ് വിലകൂടിയത്. യൂസ്ഡ് വെഹിക്കിൾ വില 2.5ശതമാനവും പുതിയ വാഹനങ്ങളുടെ വില രണ്ടുശതമാനത്തോളവും വർധിച്ചു.
 
ആവശ്യം ഉയർന്നതോടെ ഉപഭോക്തൃ ഉത്പന്നങ്ങളുടെ വില കമ്പനികൾ ഉയർത്താൻ തുടങ്ങിയിട്ടുണ്ട്. സേവന നിരക്കിൽ വർധനവുണ്ടാകുമെന്നതും വിതരണശൃംഖലയിലെ തടസ്സവും മികച്ച ജീവനക്കാരുടെ കുറവുംകൂടിയാകുമ്പോൾ വിലക്കയറ്റം പ്രതീക്ഷിച്ചതിലും ഉയരുമെന്നാണ് റിപ്പോർട്ടുകൾ.ചൈനയും 26വർഷത്തിനിടയിലെ ഉയർന്ന വിലക്കയറ്റ ഭീഷണി നേരിടുകയാണ്.
 
വാർത്ത പുറത്തുവന്നതോടെ ആഗോള വ്യാപകമായി ഓഹരിവിപണികളിൽ സമ്മർദ്ദം നേരിട്ടു. കോവിഡിൽനിന്ന് ഘട്ടംഘട്ടമായുള്ള പിന്മാറ്റത്തിനിടെ വിലക്കയറ്റ ഭീഷണി ആഗോളതലത്തിൽതന്നെ സമ്പദ്ഘടനകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ, കനത്ത കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്