Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാധാരണക്കാര്‍ക്ക് ഇരുട്ടടി; പാചകവാതക വില കൂട്ടി !

സാധാരണക്കാര്‍ക്ക് ഇരുട്ടടി; പാചകവാതക വില കൂട്ടി !
, ബുധന്‍, 6 ജൂലൈ 2022 (08:24 IST)
അടുക്കള ബജറ്റിനെ താളം തെറ്റിച്ച് പാചകവാതക വില വര്‍ധന. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിനു 50 രൂപയാണ് ഇപ്പോള്‍ കൂട്ടിയിരിക്കുന്നത്. കൊച്ചിയില്‍ വീട്ടാവശ്യത്തിനുള്ള എല്‍പിജിക്ക് 1060 രൂപയായി. രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജിക്ക് വില വര്‍ധിപ്പിക്കുന്നത്. രണ്ട് മാസത്തിനിടെ കൂടിയത് 106 രൂപ. 
 
അതേസമയം 19 കിലോ ഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് നേരിയ കുറവ് വരുത്തിയിട്ടുണ്ട്. 8.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 2027 രൂപയായി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് സഹപാഠികള്‍ക്ക് മരണസന്ദേശം അയച്ചശേഷം എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി