Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍‌ലാലിന്റെ രാജിഭീഷണി ?; നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജി ഹണിറോസും രചനയും പിന്‍‌വലിച്ചേക്കും

മോഹന്‍‌ലാലിന്റെ രാജിഭീഷണി ?; നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജി ഹണിറോസും രചനയും പിന്‍‌വലിച്ചേക്കും

മോഹന്‍‌ലാലിന്റെ രാജിഭീഷണി ?; നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജി ഹണിറോസും രചനയും പിന്‍‌വലിച്ചേക്കും
കൊച്ചി , ഞായര്‍, 5 ഓഗസ്റ്റ് 2018 (15:16 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി താരംസംഘടനയായ അമ്മ പിന്‍‌വലിച്ചേക്കും. സംഘടനയുടെ പിന്തുണ വേണ്ടെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹര്‍ജി പിന്‍‌വലിക്കുന്നത്.

നടിയുടെ ഹർജിയിൽ കക്ഷി ചേർന്നുകൊണ്ട് അമ്മയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസ്, രചന നാരായണൻ കുട്ടി എന്നിവരാണ് കേസില്‍ കക്ഷി ചേരാന്‍ നിക്കം നടത്തിയിരുന്നു. ഇരുവരും അടുത്ത ദിവസം തന്നെ ഹര്‍ജി പിന്‍‌വലിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാൽ ആരുടേയും സഹായം ആവശ്യമില്ലെന്നും കുറച്ചു നാളുകളായി അമ്മയുടെ ഭാഗമാ‍യി പ്രവര്‍ത്തിക്കാറില്ലെന്നും നടിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയതോടെയാണ് കക്ഷിചേരുന്നതില്‍ നിന്നും അമ്മയും നടിമാരും പിന്‍‌വലിഞ്ഞത്.

അതേസമയം, നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിൽ ആഭ്യന്തര കലഹമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. പ്രസിഡന്റായ മോഹൻലാൽ രാജിഭീഷണി മുഴക്കിയെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് സംഘടനയെന്ന് ഭാരവാഹികൾ ആവർത്തിച്ചെങ്കിലും അതിനെ സാധൂകരിക്കുന്ന പ്രകടമായ നിലപാടുകളൊന്നും സംഘടന കൈക്കൊണ്ടിരുന്നില്ല. ഇതിനെ ചൊല്ലിയാണ് സംഘടനയിൽ പൊട്ടിത്തെറിയുണ്ടായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പശുവിനെ വാങ്ങാൻ പോയ മലയാളിക്ക് കര്‍ണാടകയില്‍ വെടിയേറ്റു; ആക്രമണം നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥരെന്ന് റിപ്പോര്‍ട്ട്