കൊട്ട് എ കെ ആന്റണിക്ക്; ലീഗും മാണിയും നൽകിയ കണക്ക് എണ്ണി പറഞ്ഞ് ഉമ്മൻചാണ്ടി
കുറ്റം മുഴുവൻ ആന്റണിക്ക്, തനിക്ക് നന്ദിയുണ്ടോടോയെന്ന ചോദ്യവുമായി ഉമ്മൻചാണ്ടി
Publish Date: Fri, 08 Jun 2018 (16:01 IST)
Updated Date: Fri, 08 Jun 2018 (16:03 IST)
കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കുന്നത് സംബന്ധിച്ചുള്ള തീരുമാനം യുഡിഎഫ് യോഗത്തിനു മുന്‍പു തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഉമ്മന്‍ചാണ്ടി നടത്തിയ മാധ്യമ സമ്മേളനം എ കെ ആന്റണിക്കുള്ള കൊട്ട്. ആദ്യാവസാനം ആന്റണിയെ കൊട്ടാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചതെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല.
വാർത്താസമ്മേളനത്തിന്റെ അവസാനം ഏ.കെ ആന്റണിയോട് ''തനിക്ക് നന്ദിയുണ്ടോടോ' എന്ന ചോദ്യമായി മാറി. ലീഗും മാണി വിഭാഗവും ഏ.കെ ആന്റണിക്ക് ദാനം നല്‍കിയ സീറ്റിലാണ് കേന്ദ്ര പ്രതിരോധ മന്ത്രിയായതെന്ന് ഉമ്മന്‍ ചാണ്ടി പറയാതെ പറഞ്ഞു.
1985 മുതല്‍ 91 വരെ മാണി വിഭാഗത്തിലെ തോമസ് കുതിരവട്ടമായിരുന്നു രാജ്യസഭാംഗം. 1991ല്‍ യുഡിഎഫിന് ഒരു സീറ്റു മാത്രം ലഭിച്ചപ്പോള്‍ അതില്‍ ഏ.കെ ആന്റണി മത്സരിച്ചു. അതോടെ മാണി വിഭാഗത്തിന് തുടർച്ച നഷ്ടമായി.