Webdunia - Bharat's app for daily news and videos

Install App

അമൃതയെ തളർത്താൻ ആര്യയും വീണയും പറഞ്ഞതെന്ത്? - മുഖത്ത് നോക്കി തുറന്നടിക്കുന്ന പ്രകൃതമാണ് അമൃതയ്ക്കും അഭിക്കും

നീലിമ ലക്ഷ്മി മോഹൻ
ഞായര്‍, 1 മാര്‍ച്ച് 2020 (16:20 IST)
ബിഗ് ബോസ് സീസൺ 2 56 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. കണ്ണിന് അസുഖം ബാധിച്ച് പുറത്തുപോയ എല്ലാവരും തിരിച്ചെത്തി. ഇന്നലെ, എലീന, രേഷ്മ, ദയ എന്നിവരും തിരിച്ചെത്തിയതോടെ കളി വീണ്ടും ഒന്നേന്ന് തുടങ്ങുന്ന രീതിയിൽ ആയിരിക്കുകയാണ്. 
 
ബിഗ് ബോസ് ഹൌസിലെ ഒരാഴ്ച തികച്ചിരിക്കുകയാണ് അമൃതയും അഭിരാമിയും. തങ്ങൾ പ്രതീക്ഷിച്ചത് പോലെയല്ല പലരുമെന്ന് ആര്യയുടേയും പാഷണം ഷാജിയുടേയും പേര് എടുത്ത് പറഞ്ഞു കൊണ്ട് സഹോദരിമാർ മോഹൻലാലിനോട് പറഞ്ഞു. 
 
കളി പാതിവഴിക്ക് വെച്ച് നിർത്താമെന്നും ക്വിറ്റ് ചെയ്യാമെന്നും അഭിയോട് താൻ പറഞ്ഞതായി അമൃതയും വെളിപ്പെടുത്തി. അതെന്തുകൊണ്ടാണ് തനിക്ക് അങ്ങനെ പറയേണ്ടി വന്നതെന്നും അമൃത തുറന്നടിച്ച് പറയുന്നുണ്ട്. വീണയും ആര്യയും തങ്ങളെ കുറിച്ച് സംസാരിച്ച ഒരു അനുഭവമായിരുന്നു അമൃത മോഹൻലാലിനോട് വെളിപ്പെടുത്തിയത്.  
 
ജസ്ലയൊക്കെ ഇപ്പോഴാണ് ഞങ്ങളോട് സംസാരിച്ച് തുടങ്ങിയത്. വീട്ടിൽ എത്തിയപ്പോൾ ഞങ്ങളെ കൺഫേർട്ടബിൾ ആക്കിയത് സുജോയും രജിത്തേട്ടനുമായിരുന്നു. ആര്യയും വീണയും എന്നെ കുറിച്ച് പറയുന്നത് ഞാന്‍ തന്നെ കേൾക്കാനിടയായി. അതെനിക്ക് വിഷമമായി. നിർത്താമെന്ന് അനിയത്തിയോട് പറഞ്ഞിരുന്നുവെന്നും അമൃത പറഞ്ഞു. 
 
ഏതായാലും മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമായ സ്വഭാവവും പെരുമാറ്റവുമാണ് അമൃതയ്ക്കും അഭിരാമിക്കുമെന്ന് ഒരാഴ്ച കൊണ്ട് വ്യക്തമായിരിക്കുകയാണ്. മറഞ്ഞു നിന്ന് പരദൂഷണം പറയുന്നത് കണ്ടിട്ടില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ അത് അവരുടെ മുന്നിൽ നിന്ന് തന്നെ തുറന്നടിച്ചത് പോലെ പറയാനും ഇരുവർക്കും മടിയില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി; കുടുംബത്തിന്റെ ഹര്‍ജിയില്‍ സിബി ഐയോട് നിലപാട് തേടി

Israel vs Lebanon: 'വെടിനിര്‍ത്തല്‍ കരാര്‍ വെറുതെയല്ല' മൂന്ന് ലക്ഷ്യങ്ങളാണ് ഉള്ളതെന്ന് നെതന്യാഹു

കോവിഡ് വന്ന് ആശുപത്രിയില്‍ അഡ്മിറ്റായവര്‍ക്ക് പെട്ടെന്നുള്ള മരണ സാധ്യത നാലിരട്ടി കൂടുതലാണെന്ന് ഐസിഎംആര്‍; ബിഞ്ച് ഡ്രിങ്കിങ്ങും മരണ സാധ്യത കൂടും

പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കെതിരെ പീഡന പരാതിയുമായി ജൂനിയര്‍ വനിതാ ഡോക്ടര്‍; ശ്രമിച്ചത് മദ്യം നല്‍കി പീഡിപ്പിക്കാന്‍

'വെടിനിര്‍ത്തലൊക്കെ ശരി തന്നെ, പക്ഷേ..'; കരാര്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയെന്ന് നെതന്യാഹു

അടുത്ത ലേഖനം
Show comments