Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫെമിനിച്ചിയുടെ ബാഗിൽ എന്തൊക്കെ ഉണ്ടാകും? തുറന്നു കാണിച്ച് പാർവതി

ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിലാണ് താരം തന്റെ ബാഗിൽ എന്തൊക്കെയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

ഫെമിനിച്ചിയുടെ ബാഗിൽ എന്തൊക്കെ ഉണ്ടാകും? തുറന്നു കാണിച്ച് പാർവതി
, തിങ്കള്‍, 22 ഏപ്രില്‍ 2019 (11:02 IST)
തന്റെ നിലപാടുകൾ തുറന്ന പറയാൻ യാതൊരു വിധ ഭയവുമില്ലാത്ത നടികളിലോരാളാണ് പാർവതി. സ്ത്രീപക്ഷ നിലപാടുകൾ കൊണ്ട് ഫെമിനിച്ചി എന്ന പേര് താരത്തിനു ചാർത്തപ്പെടുകയും ചെയ്തു. ഫെമിച്ചിയുടെ ബാഗിൽ എന്തൊക്കെയുണ്ടാകും എന്ന് പാർവതി തന്നെ എപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിലാണ് താരം തന്റെ ബാഗിൽ എന്തൊക്കെയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
 
ഫെമിച്ചി എന്ന് എംബ്രോയ്ഡറി ചെയ്ത, കറുപ്പ് നിറത്തിലുള്ള ബാഗാണ് പാർവതി ഉപയോഗിക്കുന്നത്.ഒബ്സേർവേഴ്സ് എന്ന് പേരിട്ടിരിക്കുന്ന ഒരു നോട്ട് ബുക്കാണ് താരം ആദ്യം പരിചയപ്പെടുത്തുന്നത്.
 
ഒരുപാട് സംസാരിക്കുന്ന ആളായതിനാൽ തൊണ്ട വേദന വരാതിരിക്കാനുള്ള മരുന്ന്, ലിപ് ബാം, ലിപ്സ്റ്റിക്ക്, മുടി ചീകുന്ന ചീപ്പ്, ഒരു കൊച്ച് ബാഗ്, ഹെയർ ക്രീം തുടങ്ങിയവയും ബാഗിലുണ്ട്. ഇയർ ഫോൺ, പഴ്സ്, ഫോൺ, എന്നിവ തന്റെ ബാഗിൽ നിർബന്ധമായും ഉണ്ടാകാറുള്ള സാധനങ്ങളാണെന്നും പാർവതി പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അതേ ഞാൻ ഒരു സിനിമാ സംവിധാനം ചെയ്യാൻ പോകുന്നു'; ബറോസ് 3ഡി; വ‌മ്പ‌ൻ പ്രഖ്യാപനവുമായി മോഹൻലാൽ