Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

കലിയടങ്ങാതെ ആദിലക്ഷ്മി, സീതയ്ക്ക് അബോർഷൻ !

സീത
, ബുധന്‍, 12 ജൂണ്‍ 2019 (14:34 IST)
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് സ്വാസിക. ഫ്ലവേഴ്സിലെ സീത എന്ന സീരിയലിലെ ടൈറ്റിൽ കഥാപാത്രമാണ് സ്വാസിക. പഴയ ഇന്ദ്രനെ തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. സീത ഗർഭിണിയാവുകയും ചെയ്തതോടെ ആ സന്തോഷം ഇരട്ടിയായി. 
 
എന്നാൽ, സീതയിൽ ഒളിഞ്ഞിരിക്കുന്ന ചതി എന്തെന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. സീതയുടെ ജീവിതം മാറിമറിയാൻ ആദിലക്ഷ്മി കാരണമാകുമോ എന്ന ടെൻഷനിലാണ് സീതേന്ദ്രിയത്തിന്റെ ആരാധകർ. പുതിയ പ്രെമോയിൽ സീതയ്ക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതാണ് കാണിക്കുന്നത്. 
 
സീതയെ ആശുപത്രിയിലേക്ക് മാറ്റുന്നതും കാണിക്കുന്നുണ്ട്. സീതയ്ക്ക് കുഞ്ഞിനെ നഷ്ടമാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സീതയ്ക്ക് വേണ്ടി ഇന്ദ്രനും അച്ഛനും ആഘോഷമാക്കി പായസം ഉണ്ടാക്കിയപ്പോൾ ആരും ശ്രദ്ധിക്കാതെ പോയത് ആദിലക്ഷ്മിയുടെ വിജയം ആയിരുന്നു. ആദി ഡോക്ടറായെങ്കിലും ആരും അവളുടെ നേട്ടത്തെ ഒരു ആഘോഷമാക്കി മാറ്റിയില്ല. ഇതിനു ആദി അച്ഛനോട് പരാതി പറയുകയും ചെയ്യുന്നുണ്ട്. 
 
എന്നാൽ, തന്റെ മനസ് വേദനിച്ചതിന്റെയാണ് ഇപ്പോൾ സീത അനുഭവിക്കുന്നതെന്ന ആദിയുടെ സംസാരത്തിൽ പലതും ഒളിഞ്ഞിരിപ്പുണ്ടെന്നാണ് ഫാൻസ് പറയുന്നത്. ആദിയുടെ ക്രൂരത കൊച്ചിനോടാകുമോയെന്നാണ് ഇപ്പോഴത്തെ സംശയം. ഏതായാലും വരും ദിവസങ്ങളിൽ കാര്യങ്ങളെല്ലാം കലങ്ങിതെളിയുമെന്ന് കരുതാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ദേഷ്യപ്പെടുന്ന് കേട്ടോ, ഡേയ് വേറെന്തെങ്കിലുമൊക്കെ കാണിക്ക്’; സ്വന്തം സിനിമകളുടെ പേര് പറയാൻ കഷ്ടപ്പെടുന്ന ലാലേട്ടനും പൃഥ്വിയും- വീഡിയോ കാണാം