Bigg Boss Malayalam Season 7: രേണുവിനെ 'സെപ്റ്റിക് ടാങ്ക്' എന്നുവിളിച്ച് അക്ബര്‍; താനൊരു സ്ത്രീയല്ലേയെന്ന് രേണു സുധി (വീഡിയോ)
ഓരോ മത്സരാര്‍ഥിക്കും സഹമത്സരാര്‍ഥികള്‍ ഓമനപ്പേര് നല്‍കണമെന്നാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്
Akbar and Renu Bigg Boss Malayalam
Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളം സീസണ്‍ സെവനില്‍ ആദ്യ ദിവസങ്ങളില്‍ തന്നെ തമ്മിലടി രൂക്ഷം. ഒരാഴ്ച പൂര്‍ത്തിയാകും മുന്‍പ് തന്നെ ഹൗസില്‍ പല ഗ്രൂപ്പുകളായി മത്സരാര്‍ഥികള്‍ പിരിഞ്ഞിരിക്കുകയാണ്.
രേണു സുധിയാണ് എല്ലാവരുടെയും ടാര്‍ഗറ്റ്. രേണുവിനെ ഒറ്റപ്പെടുത്തുക എന്നതാണ് അപ്പാനി ശരത്ത്, അക്ബര്‍, അഭിലാഷ് തുടങ്ങിയവരുടെയെല്ലാം ലക്ഷ്യം. അത്തരത്തില്‍ ഒരു ആക്ടിവിറ്റിക്കിടെ രേണുവിനെ അക്ബര്‍ 'സെപ്റ്റിക് ടാങ്ക്' എന്നു വിളിച്ചിരിക്കുകയാണ്.
ഓരോ മത്സരാര്‍ഥിക്കും സഹമത്സരാര്‍ഥികള്‍ ഓമനപ്പേര് നല്‍കണമെന്നാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഈ സമയത്ത് അക്ബര്‍ 'സെപ്റ്റിക് ടാങ്ക്' എന്ന പേരാണ് രേണുവിനു നല്‍കിയത്. ഹൗസില്‍ എത്തിയ ശേഷം കുറേ ടോക്‌സിക് കാര്യങ്ങള്‍ രേണുവില്‍ കണ്ടെന്നാണ് അക്ബറിന്റെ ന്യായീകരണം.
കേരളത്തിലെ അമ്മമാരെ പ്രതിനിധീകരിച്ചാണ് താന്‍ എത്തിയിരിക്കുന്നതെന്നും താനൊരു സ്ത്രീയും അമ്മയുമാണെന്നും രേണു നൂറയോടു വിഷമം പറയുന്നുണ്ട്. ഓമനപ്പേര് എന്നാണ് ബിഗ് ബോസ് പറഞ്ഞത്, തന്നെ കളിയാക്കാന്‍ വേറെ എന്തൊക്കെ വിളിക്കാമെന്നും രേണു ചോദിക്കുന്നു. വലിയ വിഷമത്തോടെയാണ് രേണുവിനെ ബിഗ് ബോസില്‍ കാണപ്പെടുന്നത്.
നിരവധി പേര്‍ അക്ബറിനെതിരെ രംഗത്തെത്തി. വീക്കെന്‍ഡില്‍ മോഹന്‍ലാല്‍ വരുമ്പോള്‍ അക്ബറിനെ കൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നും അക്ബര്‍ തന്റെ നിലവാരമാണ് ഇതിലൂടെ കാണിച്ചതെന്നും പ്രേക്ഷകര്‍ പറയുന്നു.