'അനു സിത്താര ഹോട്ട് ചിക്കല്ലേ, പാർവതിയെപ്പോലെ ആണല്ലോ'; ചോദ്യങ്ങൾ കേട്ട് മടുത്തുവെന്ന് അനാർക്കലി

ആസിഫ് അലിയെയാണ് നടന്മാരില്‍ ഏറ്റവും ഹോട്ടായി അനാര്‍ക്കലി കാണുന്നത്.

തുമ്പി എബ്രഹാം

വെള്ളി, 4 ഒക്‌ടോബര്‍ 2019 (08:32 IST)
ആനന്ദം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് അനാര്‍ക്കലി മരിക്കാർ‍. പാര്‍വതി കേന്ദ്ര കഥാപാത്രമായി എത്തിയ ഉയരെ വൻ ഹിറ്റായിരുന്നു. എന്നാല്‍ പാര്‍വതിയെപ്പോലെയാണല്ലോ എന്ന് കേട്ടു മടുത്തു എന്നാണ് അനാര്‍ക്കലി പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ‍. മലയാളത്തിലെ ഏറ്റവും ഹോട്ടസ്റ്റായ നടി അനു സിത്താരയാണെന്നാണ് അനാര്‍ക്കലി പറയുന്നത്. ആസിഫ് അലിയെയാണ് നടന്മാരില്‍ ഏറ്റവും ഹോട്ടായി അനാര്‍ക്കലി കാണുന്നത്.
 
നടി സാനിയ ഈയ്യപ്പന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കയറി താന്‍ എപ്പോഴും നോക്കാറുണ്ടെന്നും താരം പറഞ്ഞു. സാനിയയുടെ ചിത്രങ്ങള്‍ ഇഷ്ടമാണെന്നും അതിനാലാണ് നോക്കുന്നതെന്നുമാണ് താരം കൂട്ടിച്ചേര്‍ത്തു.
 
ഫെമിനിസ്റ്റാണോ എന്ന് തന്നോട് ഒരുപാട് പേര്‍ ചോദിക്കാറുണ്ടെന്നും അത് കേട്ടു മടുത്തെന്നും താരം വ്യക്തമാക്കി. താന്‍ അറിയാതെ തന്റെ ഹോട്ട് ഫോട്ടോസ് എന്തെങ്കിലും വന്നിട്ടുണ്ടോ എന്നറിയാന്‍ യൂട്യൂബില്‍ സര്‍ച്ച് ചെയ്യുമായിരുന്നെന്നും അനാര്‍ക്കലി പറഞ്ഞു. അടുത്തിടെയാണ് തന്റെ കുറച്ച് ഹോട്ട് ഫോട്ടോസ് പുറത്തുവന്നത്.
 
എന്നാല്‍ അതിന് മുന്‍പ് തന്നെ അനാര്‍ക്കലി മരിക്കാരുടെ ഹോട്ട് ഫോട്ടോസ് എന്ന തലക്കെട്ടില്‍ വിഡിയോസ് വന്നു തുടങ്ങിയിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. മുടി ബോയ്കട്ടൊക്കെ വെട്ടി പാന്റും ഷര്‍ട്ടും ധരിച്ച് നടന്നിരുന്ന സമയത്ത് താന്‍ പെണ്‍കുട്ടിയാണെന്ന് ആര്‍ക്കും മനസിലായിരുന്നില്ലെന്നും അന്ന് ശബരിമലയില്‍ പോയാല്‍ കൊള്ളാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും അനാര്‍ക്കലി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇത് മമ്മൂട്ടിയും ദുൽഖറും ആണോ, അതോ ദുൽഖറും കൊച്ചു മറിയയും ? താരം പറയുന്നത് ഇങ്ങനെ !