Select Your Language

Notifications

webdunia
webdunia
webdunia
webdunia

Anpodu Kanmani Official Trailer: 'അന്‍പോടു കണ്‍മണി' ജനുവരി 24 മുതല്‍; ട്രെയിലര്‍ കാണാം

സാമൂഹിക ഘടനകളിലും ദീര്‍ഘകാല പാരമ്പര്യങ്ങളിലും വിവാഹജീവിതം വഴിമുട്ടുന്ന രണ്ടു വ്യക്തികളുടെ പ്രശ്‌നങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് രസകരമായാണ് ചിത്രത്തിന്റെ ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്

Anpodu Kanmani Trailer

രേണുക വേണു

, ശനി, 18 ജനുവരി 2025 (09:54 IST)
Anpodu Kanmani Trailer

Anpodu Kanmani Official Trailer: അര്‍ജുന്‍ അശോകന്‍, അനഘ നാരായണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്ത 'അന്‍പോടു കണ്‍മണി' തിയറ്ററുകളിലേക്ക്. ജനുവരി 24 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. സാമൂഹിക ഘടനകളിലും ദീര്‍ഘകാല പാരമ്പര്യങ്ങളിലും വിവാഹജീവിതം വഴിമുട്ടുന്ന രണ്ടു വ്യക്തികളുടെ പ്രശ്‌നങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് രസകരമായാണ് ചിത്രത്തിന്റെ ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്. 
 
ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. ചിത്രത്തില്‍ അല്‍ത്താഫ് സലിം, മാല പാര്‍വതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുല്‍ നായര്‍, ഭഗത് മാനുവല്‍, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സരിന്‍ രവീന്ദ്രനും എഡിറ്റിംഗ് സുനില്‍ എസ്.പിള്ളയുമാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ എബിയാണ് സംഗീതം പകര്‍ന്നിട്ടുള്ളത്. 123 മ്യൂസിക്‌സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ്. 


പ്രദീപ് പ്രഭാകറും പ്രിജിന്‍ ജെസ്സിയുമാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. ജിതേഷ് അഞ്ചുമനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മേക്കപ്പ് നരസിംഹ സ്വാമിയും വസ്ത്രാലങ്കാരം ലിജി പ്രേമനും നിര്‍വഹിക്കുന്നു. ചിന്റു കാര്‍ത്തികേയന്‍ ക്രിയേറ്റീവ് പ്രൊഡ്യൂസറും ബാബു പിള്ള കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനഘയും റിഷ്ദാനുമാണ്. സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം. ലിജു പ്രഭാകര്‍ കളറിസ്റ്റും ശബ്ദ രൂപകല്പന കിഷന്‍ മോഹനും ഫൈനല്‍ മിക്‌സ് ഹരിനാരായണനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റുഡിയോ: സപ്താ റെക്കോര്‍ഡ്‌സ്. സനൂപ് ദിനേശാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പബ്ലിസിറ്റി ഡിസൈന്‍ ചെയ്തിരിക്കുന്നത് യെല്ലോടൂത്ത്‌സും ഇല്ലുമിനാര്‍ട്ടിസ്റ്റും ചേര്‍ന്നാണ്. ട്രെയിലര്‍ കട്ട് ചെയ്തിരിക്കുന്നത് സുനില്‍ എസ് പിള്ള. പി.ആര്‍.ഒ എ.എസ് ദിനേശ്. മാര്‍ക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍).

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാൻ സെയ്ഫ് അലി ഖാൻ ആണ്': രക്തത്തിൽ കുളിച്ച് തന്റെ ഓട്ടോയിൽ കയറിയ ആളെ തിരിച്ചറിഞ്ഞപ്പോൾ ഡ്രൈവർ ഞെട്ടി