Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണവ് ആളൊരു പാവമാണ്, ഞാൻ നല്ല കംഫർട്ടബിൾ ആയിരുന്നു: അതുല്യ ചന്ദ്ര

ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് നടി പ്രണവിനെക്കുറിച്ച് സംസാരിച്ചത്.

Athulya Chandra

നിഹാരിക കെ.എസ്

, ബുധന്‍, 12 നവം‌ബര്‍ 2025 (12:48 IST)
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഡീയസ് ഈറെ. സിനിമയ്ക്ക് ഇപ്പോഴും ആളുകൾ കയറുന്നുണ്ട്. ബോക്സ്ഓഫീസിൽ ഇതുവരെ 70 കോടിയോളമാണ് സിനിമ നേടിയത്. ചിത്രത്തിൽ അതുല്യ ചന്ദ്ര അവതരിപ്പിച്ച ടെസ എന്ന കഥാപാത്രം ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ പ്രണവ് മോഹൻലാലിന് ഒപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കിടുകയാണ് അതുല്യ. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് നടി പ്രണവിനെക്കുറിച്ച് സംസാരിച്ചത്.
 
'പ്രണവിനൊപ്പം നല്ല എക്സ്പീരിയൻസ് ആയിരുന്നു, വളരെ കംഫർട്ടബിൾ ആയിരുന്നു. പാവമാണ് ആൾ. പ്രണവും ഞാനും സ്വാതിയുമായിരുന്നു കൂട്ട്. പിന്നെ എനിക്ക് രണ്ട് ദിവസം മാത്രമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. സിനിമയിൽ കാണിക്കുന്ന ആ വീട്ടിൽ തന്നെ ആയിരുന്നു ഞങ്ങളുടെ സീൻ ഷൂട്ട് ചെയ്തത്. സിനിമയുടെ ടീമും വളരെ നല്ലതായിരുന്നു', അതുല്യയുടെ വാക്കുകൾ.
 
ചിത്രം ഉടൻ തന്നെ 100 കോടി ക്ലബ്ബിലേക്ക് ഇടം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഒരു A സർട്ടിഫിക്കറ്റ് ലഭിച്ച ഹൊറർ സിനിമയ്ക്ക് 10 ദിവസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചിരിക്കുന്നത്. ഈ കളക്ഷനിൽ മുന്നോട്ട് പോയാൽ ഉടൻ തന്നെ ചിത്രം 100 കോടി നേടുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty - Prithviraj Movie: പോക്കിരിരാജയില്‍ ചേട്ടനെങ്കില്‍ ഖലീഫയില്‍ അച്ഛന്‍; വീണ്ടും മമ്മൂട്ടി-പൃഥ്വിരാജ് കോംബോ?