Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണവെ നീ കൊള്ളാം, അൽ പാചിനോയെ ഓർത്തുപോയി, ഡീയസ് ഈറെയെ പ്രശംസിച്ച് ഭദ്രൻ

പ്രണവിന്റെ അഭിനയം അല്‍ പാചിനോയെ ഓര്‍മപ്പെടുത്തിയെന്നും ഭദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Director Bhadran, Pranav Mohanlal, Dies Irae, Rahul Sadasivan Movie,സംവിധായകൻ ഭദ്രൻ, പ്രണവ് മോഹൻലാൽ, ഡീയസ് ഈറൈ, രാഹുൽ സദാശിവൻ

അഭിറാം മനോഹർ

, ശനി, 8 നവം‌ബര്‍ 2025 (13:51 IST)
രാഹുല്‍ സദാശിവന്‍ ചിത്രമായ ഡീയസ് ഈറെയേയും സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച പ്രണവ് മോഹന്‍ലാലിനെയും അഭിനന്ദിച്ച് സംവിധായകന്‍ ഭദ്രന്‍. സംവിധായകനായ രാഹുല്‍ സദാശിവനെയും സംഗീത സംവിധായകന്‍ ക്രിസ്റ്റോ സേവ്യറേയും ഭദ്രന്‍ പേരെടുത്ത് പ്രശംസിച്ചു. സത്യസന്ധമായ ഉള്ളടക്കവും കെട്ടുറപ്പുള്ള തിരക്കഥയും ചേര്‍ന്നപ്പോള്‍ താനടക്കമുള്ള പ്രേക്ഷകര്‍ മുള്‍മുനയിലായിരുന്നുവെന്ന് ഭദ്രന്‍ പറഞ്ഞു.
 
 പ്രണവിന്റെ അഭിനയം അല്‍ പാചിനോയെ ഓര്‍മപ്പെടുത്തിയെന്നും ഭദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രാഹുല്‍ സദാശിവന്റെ ഭൂതകാലം അത്യപൂര്‍വമായ സിനിമയായി തോന്നി. ഭ്രമയുഗവും പ്രശംസനീയമായിരുന്നു. പ്രണവിനെ കണ്ടപ്പോള്‍ 80കളിലും 90കളിലും ഹോളിവുഡിനെ വിസ്മയിപ്പിച്ച അല്‍ പാചിനോയെ ഓര്‍മവന്നു. ഭദ്രന്‍ കുറിച്ചു.
 
സംവിധായകന്‍ ഭദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം
 
രാഹുല്‍ സദാശിവന്റെ 'ഭൂതകാലം' അന്ന് കണ്ടപ്പഴേ അത്യപൂര്‍വമായ ഒരു സിനിമയായി തോന്നി.
 
പിന്നീട് ഇറങ്ങിയ ഭ്രമയുഗവും പ്രശംസനീയമായിരുന്നു.
ഇപ്പോള്‍ ഇറങ്ങിയ 'Diés Iraé' എന്ത് കൊണ്ടോ ഒട്ടും താമസിക്കാതെ തന്നെ കാണാന്‍ മനസ്സില്‍ ഒരു urge ഉണ്ടായി.
ഈ സിനിമകളുടെ ജോണറുകളില്‍ എല്ലാം സമാനതകള്‍ ഉണ്ടെങ്കിലും ആഖ്യാനം വ്യത്യസ്തമായി.
 
സത്യസന്ധമായ ഒരു content പറയാന്‍ കെട്ടുറപ്പുള്ള ഒരു തിരക്കഥ കൂടി ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ മുള്‍മുനയില്‍ തന്നെ നിന്നു. ഞാന്‍ അടക്കം.
Well Done Rahul.
 
പ്രണവിന്റെ അഭിനയത്തിന്റെ ഒരു പുത്തന്‍ പോര്‍ മുഖം ഉടനീളം കണ്ടു. 80 കളിലും 90 കളിലും ഹോളിവുഡിനെ വിസ്മയിപ്പിച്ച 
Al pacino യെ ഞാന്‍ ഓര്‍ത്തുപോയി.
സ്ഥിരം സിനിമകളില്‍ കാണുന്ന അട്ടഹാസങ്ങളോ പോര്‍വിളികളൊ അല്ലാത്ത ഒരു attire നും പ്രാധാന്യം നല്‍കാതെ ഭാവാഭിനയമാണ് ഒരു കഥാപാത്രത്തിന് ആവശ്യമെന്ന തിരിച്ചറിവ് ഇത്ര ചെറുപ്പത്തിലെ ഉള്‍ക്കൊണ്ട്, വരച്ച വരയില്‍ നിന്ന് ഇഞ്ചോടിഞ്ചു ഇളകാതെ ആദ്യമത്യാന്തം സഞ്ചരിച്ചു.
'Hey pranav, നീ ലാലിന്റെ ചക്കരകുട്ടന്‍ തന്നെ '
 
ഈ സിനിമയെ ചടുലമാക്കിയ എഡിറ്റുകളും , സൈലെന്‍സുകളും , സൗണ്ട് ഡിസൈനും , എല്ലാത്തിനേം സമന്വയിപ്പിച്ചു കൊണ്ടുള്ള ബ്രില്ലിയന്റ് ബാക്ക്ഗ്രൗണ്ട് സ്‌കോറും  fabulous. 
ക്രിസ്റ്റോയ്ക്കു എന്റെ എല്ലാ അഭിനന്ദങ്ങളും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്കായി മക്കളെ, ഇങ്ങ് പോര്: സാമന്തയും സംവിധായകൻ രാജ് നിദിമോരുവും പ്രണയത്തിൽ? ചിത്രങ്ങൾ വൈറൽ