മലയാളത്തിലാണ് അഭിനയജീവിതം തുടങ്ങിയതെങ്കിലും തമിഴിലും തെലുങ്കിലുമെല്ലാം തന്റേതായ മാര്‍ക്കറ്റുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ അവസാനമായി ചെയ്ത തെലുങ്ക് സിനിമയായ ലക്കി ഭാസ്‌കര്‍ തെലുങ്കില്‍ വലിയ വിജയം കൊയ്തിരുന്നു. ഇപ്പോഴിതാ ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ തെലുങ്കില്‍ ചെയ്യുന്ന ആകാശം ലോ ഒക താര എന്ന സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാര്‍.
ദുല്‍ഖറിനെ നായകനാക്കി പവന്‍ സദിനേനി സംവിധാനം ചെയ്യുന്ന സിനിമ അടുത്ത വര്‍ഷം എല്ലാ ദേശീയ പുരസ്‌കാരങ്ങളും നേടുമെന്നാണ് ജി വി പ്രകാശ് പറയുന്നത്. സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത് ജി വി പ്രകാശ് കുമാറാണ്. അതേസമയം സൂര്യ- വെങ്കി അറ്റ്‌ലൂരി സിനിമ ഒരു ഫാമിലി എന്റര്‍ടൈനറാകുമെന്നും ജി വി പ്രകാശ് കുമാര്‍ പറഞ്ഞു.