Select Your Language

Notifications

webdunia
webdunia
webdunia
webdunia

Coolie: എമ്പുരാന്റെ ഫസ്റ്റ് ഡേ റെക്കോർഡ് തലൈവർ തൂക്കുമോ?

സിനിമയുടെ കേരളത്തിലെ ആദ്യ ഷോയുടെ സമയത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

Empuraan

നിഹാരിക കെ.എസ്

, ഞായര്‍, 27 ജൂലൈ 2025 (16:08 IST)
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ എത്തുന്ന രജനികാന്ത് ചിത്രമാണ് കൂലി. അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. കോളിവുഡിലെ അടുത്ത സെൻസേഷൻ ആകാൻ കെൽപ്പുള്ള ചിത്രമാണ് ഇത്. ഇപ്പോഴിതാ സിനിമയുടെ കേരളത്തിലെ ആദ്യ ഷോയുടെ സമയത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
 
ചിത്രം കേരളത്തിൽ എച്ച് എം അസോസിയേറ്റ്സ് ആണ് വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോ പുലർച്ചെ ആറ് മണി മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. നിരവധി ഫാൻസ്‌ ഷോകളാണ് സിനിമയ്ക്കായി കേരളത്തിൽ ചാർട്ട് ചെയ്തിരിക്കുന്നത്. ആദ്യ ദിനം ചിത്രം കേരളത്തിൽ നിന്ന് ഒരു വമ്പൻ ഓപ്പണിങ് തന്നെ നേടുമെന്ന് പ്രതീക്ഷ. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും.  
 
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. സിനിമ കേരളത്തിൽ റെക്കോർഡ് ഇടും എന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Oru Durooha Sahacharyathil: ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ഫസ്‌റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്, ചർച്ചയാകുന്നു