തിയേറ്ററിൽ കിതച്ചു, ഒടിടിയിൽ ക്ഷീണം മാറ്റുമോ?, ദുൽഖർ ചിത്രം കാന്ത സ്ട്രീമിങ് തീയതി പുറത്ത്
ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ എന്നിവരുടെ മികച്ച പ്രകടനങ്ങള്‍ സിനിമയ്ക്ക് ഏറെ നിരൂപകപ്രശംസ ലഭിക്കുവാന്‍ കാരണമായിരുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ നായകവേഷത്തിലെത്തിയ തമിഴ് സിനിമയായ കാന്ത ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. വമ്പന്‍ ഹൈപ്പിലാണ് സിനിമ റിലീസ് ചെയ്തതെങ്കിലും തിയേറ്ററില്‍ കാര്യമായ വിജയമാകാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ എന്നിവരുടെ മികച്ച പ്രകടനങ്ങള്‍ സിനിമയ്ക്ക് ഏറെ നിരൂപകപ്രശംസ ലഭിക്കുവാന്‍ കാരണമായിരുന്നു.
നവംബര്‍ 14ന് തിയേറ്ററുകളിലെത്തിയ കാന്ത ഡിസംബര്‍ 12ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാകും റിലീസ് ചെയ്യുക. തമിഴ്, തെലുങ്ക്,കന്നഡ,മലയാളം,ഹിന്ദി ഭാഷകളില്‍ സിനിമ സ്ട്രീം ചെയ്യും. ടികെ മഹാദേവന്‍ എന്ന സൂപ്പര്‍ താരമായാണ് ദുല്‍ഖര്‍ സിനിമയിലെത്തുന്നത്. ദുല്‍ഖറിന്റെ ടികെ മഹാദേവന്‍ എന്ന കഥാപാത്രയും സമുദ്രക്കനി അവതരിപ്പിക്കുന്ന അയ്യ എന്ന കഥാപാത്രവും തമ്മിലുള്ള ഈഗോ ക്ലാഷിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.